അതിരുകൾ 3 [കോട്ടയം സോമനാഥ്]

Posted by

“നമുക്കങ്ങനെ വെല്യഭാവം ഒന്നുമില്ല. കിളവന്മാർക്കും സ്വാഗതം” സ്മിത പപ്പയെ കിള്ളിക്കൊണ്ട് പറഞ്ഞു

 

 

പപ്പയുടെ കൂടെ ഇരിക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും കേണൽ അങ്കിളിന്റെ പ്രെസെൻസ് എന്നെ അലോസരപ്പെടുത്തി. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല.

 

 

പപ്പ : “ഇരിക്ക് കേണലെ”

 

കേണൽ അങ്കിൾ എന്റെ സ്ടൂളിന് അടുത്തുള്ള സ്ടൂളിൽ ഇടം പിടിച്ചു…

 

ഞാൻ അങ്കിളിനു മുഖം കൊടുത്തില്ല.

 

 

പപ്പാ 2 വിസ്‌ക്കി ഗ്ലാസ്‌ എടുത്ത് കൗണ്ടറിൽ വെച്ച് ഒരു ജോണി വാക്കറിന്റെ കഴുത്തിൽ പിടി മുറുക്കി.

ഓരോ പെഗ് ഒഴിച്ച്, ഐസ് ക്യൂബ് നിറച്ച്,

ഒന്ന് കേണലിന്റെ നേരെ നീട്ടി.

 

 

പപ്പ : “അപ്പോൾ ചിയേർസ്”

 

കേണൽ : “അല്ല പിള്ളേരെ നിങ്ങൾക്കു വേണ്ടേ”

 

 

ഗ്ലാസ്‌ മുട്ടിച്ചു കൊണ്ട് എന്റെ നേരെ മിഴിയെറിഞ്ഞ് അങ്കിളൊരു ചിരി പാസാക്കി.

 

 

 

ഞാൻ നീരസത്തോടെ അങ്കിളിനെ ഒന്ന് നോക്കിയിട്ട് സ്മിതയുടെ കയ്യിലിരുന്ന ബീയർ വാങ്ങി ഒരു കവിൾ മിടിച്ചിറക്കി.

 

 

 

എന്റെ നീരസം മുഖത്ത് ദൃശ്യമായതിനാൽ അങ്കിൾ ഉടനെ ചോദിച്ചു “തനുവിന് പാർട്ടി ഇഷ്ടമായില്ലെന്ന് തോന്നുന്നല്ലോ? ഒരു ടെൻഷൻ പോലെ?”

 

 

ഞാൻ ഒന്നുമില്ലെന്ന രീതിയിൽ ചുമൽ കൂച്ചി…

 

 

 

കേണൽ : “കേട്ടോ ഫിലിപ്പേ, കോട്ടയം അച്ചായത്തി പിള്ളേരെന്ന് പറഞ്ഞാൽ രണ്ടെണ്ണം അടിക്കണം. അല്ലാതെ ഇതെന്ത് ചുമ്മാ ബിയർ? സ്കൂൾ പിള്ളേരെപോലെ!!!

താൻ രണ്ട് ഗ്ലാസ് കൂടെ എട്, സ്മിതമോളും തനുമോളും ഓരോ സ്മാൾ അടിക്കട്ടെന്ന്”

 

 

ഇപ്പോൾ ഞെട്ടിയത് സ്മിത ആയിരുന്നു.

 

സ്മിത : അയ്യോ പപ്പാ ഞങ്ങൾക്ക് ബിയർ തന്നെ കൂടുതലാ,, ഇപ്പോൾത്തന്നെ തലക്ക് പിടിച്ചു. ഇനിയിപ്പോൾ ഹോട്ടും കൂടെ ആയാൽ, ഞാൻ പോക്ക.. അല്ലേടി”

 

 

ഞാനും വേണ്ടെന്ന് തലയാട്ടി.

 

 

പക്ഷെ പപ്പാ രണ്ട് ഗ്ലാസ്‌ എടുത്ത് രണ്ട് ചെറിയ സ്‌മോൾ ഒഴിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *