അല്പം മാറി ഒരു ഫ്രിഡ്ജും അതിനോട് ചേർന്ന് മിനി ബാർ കൌണ്ടറും.
അല്പം ഉയർന്ന സ്റ്റീൽ സ്റ്റൂൾ രണ്ടെണ്ണം കൗണ്ടറിൽ കിടക്കുന്നു.
ഹാളിന്റെ ഒരു ഭാഗം കർട്ടൻ ഇട്ട് പാർട്ടീഷൻ ചെയ്തിരിക്കുന്നു.!!!
കർട്ടന്റെ അപ്പുറം എന്താണെന്ന് അറിയാൻ എനിക്ക് കൗതുകം തോന്നി.
അല്പം സ്വകാര്യത ലഭിച്ചപ്പോൾ, ഞാൻ എന്റെ ഓവർകോട്ട് ഊരി ഒരു സീറ്റിന്റെ മുകളിൽ തൂക്കി.
സ്മിത അപ്പോഴേക്കും ഫ്രിഡ്ജിൽനിന്നും രണ്ട് ബിയർ എടുത്ത് കൗണ്ടറിൽ വെച്ചിരുന്നു.
“ഡി തനു… വേഗം വാ…
നമുക്ക് വേഗം ഒരെണ്ണം കഴിച്ചിട്ട് വെളിയിലേക്ക് ചെല്ലാം…
അല്പസമയം കണ്ടില്ലെങ്കിൽ എല്ലാവരും എന്നെ തിരക്കും.”
സ്മിത ദൃതിയിൽ ബോട്ടിൽ ഓപ്പൺ ചെയ്ത്കൊണ്ട് എന്നെ വിളിച്ചു.
ഞാൻ വേഗം അവളുടെ അടുത്തുള്ള സ്റ്റൂളിൽ ഇരുന്ന്, ഒരു ബോട്ടിൽ കയ്യിലെടുത്തുകൊണ്ട്
സ്മിതയോട് തിരക്കി
“ഡി, ആ കർട്ടന്റെ അപ്പുറം എന്താ”?……..
സ്മിത : അതൊന്നുമില്ലെടി,
ഒരു ബെഡും വാഷ്റൂമും….. ഒരു ചെറിയ പ്രൈവസിക്ക് വേണ്ടി ഒരു കർട്ടൻ ഇട്ടു.,
അത്ര തന്നെ”…..
“അപ്പോൾ ശെരി…. ഫോർ ദ ലവ് ആൻഡ് പീസ്!!!! ചിയേർസ്!!!!!”
ബോട്ടിലെ ഉയർത്തികൊണ്ട് സ്മിത പറഞ്ഞു.
ഞാനും ചിയേർസ് പറഞ്ഞ് ബോട്ടിൽ തമ്മിൽ മുട്ടിച്ചിട്ട് ഒരു കവിൾ ബിയർ ആസ്വദിച്ച് കുടിച്ചിറക്കി.
ഡാഡിയുടെയും മമ്മിയുടെയും കൂടെഅല്ലാതെ അദ്യമായിട്ടാണ് ഞാൻ ബിയർ കുടിക്കുന്നതെന്ന് ഞാൻ ഓർത്തു.
“ഡി, നീ വന്നപ്പോൾ മുതൽ ഞാൻ കാണുന്നു….
എന്തോ ഒരു ബുദ്ധിമുട്ട് പോലെ…
എന്ത് പറ്റിടി”?
“വല്ല പ്രോബ്ലെവും ഉണ്ടോ?”
ബിയർ കുടിച്ചുകൊണ്ട് സ്മിത തിരക്കി.