സ്മിത : “എന്താടി അവൻ പറഞ്ഞെ”
ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി…
“ഡി…. എന്റെ അപ്പിയറൻസ് വൾഗർ ആണോ?”
ഞാൻ സംശയത്തോടെ തിരക്കി.
“പോടീ പുല്ലേ… സൊ ബ്യൂട്ടിഫുൾ ആൻഡ് സെക്സി”
“മിക്കവാറും നാളെ മുതൽ നിനക്ക് ആപ്ലിക്കേഷന്റെ കൂമ്പാരം ആയിരിക്കും” അവൾ എന്റെ സംശയം ദുരീകരിച്ചു.
“വേഗം വാടി സുന്ദരികോതെ… എനിക്ക് ഒരു ചിയേർസ് പറയാൻ കൊതിയായി.” അവൾ ദൃതികൂട്ടി.
സെക്സി എന്നല്ലേ അവൾ പറഞ്ഞത്?…
അപ്പോൾ അതായിരിക്കുമോ എല്ലാവരുടെയും മാറ്റത്തിന് കാരണം?…
ഞാൻ സംശയവും പേറി അവളെ അനുഗമിച്ചു.
പപ്പയും കേണൽഅങ്കിളും ഒന്ന് രണ്ട് ഫ്രണ്ട്സും ഇരിക്കുന്ന മേശയുടെ അടുത്തേക്കാണ് സ്മിത എന്നെ കൊണ്ട്പോയത്.
എനിക്ക് അങ്കിളിന്റെ മുഖത്ത് നോക്കാൻ പറ്റിയില്ല….
ഞാൻ വെറുത തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചുകൊണ്ടിരുന്നു.
പപ്പയുടെ സൈഡിൽ ചെന്ന് സ്മിത എന്തോ പറഞ്ഞു…
പപ്പാ എന്തോ എക്കടയിൽനിന്നും എടുത്ത് സ്മിതയുടെ കൈയിൽ കൊടുത്തു.
അവൾ സന്തോഷത്തോടെ എന്നെ പുറകെ വരാൻ കണ്ണ് കാട്ടി.
വീട്ടിലെ പപ്പയുടെ സ്വന്തം ഓഫീസ് റൂമിന്റെ കീ ആയിരുന്നു അത്.
പപ്പക്ക് ഒഫീഷ്യൽ ഗസ്റ്റ് ഉള്ളപ്പോഴോ,…
രാത്രി രണ്ടെണ്ണം അടിക്കണം എന്നുണ്ടെങ്കിലോ…
മാത്രമാണ് പപ്പാ അത് ഉപയോഗിക്കുക.
സ്മിത നേരത്തെ തന്നെ അതൊക്കെ എന്നോട്
പറഞ്ഞിരുന്നു.
സ്മിത റൂം തുറന്ന് ലൈറ്റ് ഓൺ ചെയ്ത് എസിയുടെ സ്വിച്ചിട്ടു.
ഞാൻ ചുറ്റും ക്വണ്ണോടിച്ചു.
ഒരു നെടുനീളൻ ഹാൾ!!””
ഭിത്തിയിൽ എല്ലാം മനോഹരമായ പെയിന്റിംഗ്സ്!!!
ഒരു സൈഡിൽ എംഡി ചെയറും ടേബിലും ഓപ്പോസിറ് രണ്ട് ക്യാപ്റ്റൻ സീറ്റുകളും…
ടേബിളിൽ ഒരു ലാപ്ടോപ് അടച്ചുവെച്ചിരിക്കുന്നു. കൂടാതെ അടുക്കി വെച്ചിരിക്കുന്ന കുറെ ഫയലുകളും രണ്ട് ലാൻഡ്ഫോണും.