സൽമയുടെ മകനെ രക്ഷിച്ച വിനോദ് [സമീർ മോൻ]

Posted by

സൽമായുടെ മകനെ രക്ഷിച്ച വിനോദ്

Salmayude Makane Rakshicha Vinod | Author : Sameer Mon


അതിമനോഹരമായ മാട്ടുമ്മൽ ഗ്രാമം. അവിടെ നീച്ചാലുകൾ ഉള്ള ഭൂതത്താൻ മല. അവിടെ നിന്ന് ഒരു കനാൽ ആരംഭിക്കുന്നു. ഇരു സൈഡിലും നല്ല ചെടികളും വൃക്ഷങ്ങളും ആ കനാലിനെ മനോഹരമാക്കുന്നു.. കനാലിന്റെ ഇരു സൈഡുകളിലും മനോഹരമായ റോഡ്  നിലകൊള്ളുന്നു….. കൊറോണയുടെ അതിപ്രസരത്താൽ ഗ്രാമങ്ങളും പട്ടണങ്ങളും നിശ്ചലമാണ്.. റോഡുകളിൽ എല്ലാം വാഹനങ്ങൾ നന്നേ കുറവ്….

ഓട്ടോ ഓടിക്കുന്ന വിനോദ് ഓട്ടം കുറവായതിനാൽ വിനോദ് സാമ്പത്തികമായി വളരെയധികം ഞെരുങ്ങിയിരുന്നു.. വേറെ വല്ല ജോലിയും കിട്ടുമോ എന്ന് അന്വേഷിച്ച് കനാലിന്റെ സൈഡിലുള്ള റോഡിൽ കൂടെ വിനോദ് നടന്നു പോകുന്ന സമയം കുറച്ചു ബഹളം കേട്ടു അങ്ങോട്ട് നോക്കി.. കനാലിന്റെ സൈഡിൽ അലക്കി കൊണ്ടിരിക്കുന്ന സ്ത്രീകളാണ് ബഹളം വെച്ചത്.. കാരണം ഒരു കുട്ടി സൈക്കിൾ അടക്കം കനാലിൽ വീണു ഒഴുകിപോകുന്നു…

വിനോദ് അത് കണ്ട് എല്ലാം മറന്ന് പെട്ടെന്ന് കനാലിലോട്ട് എടുത്തുചാടി. നല്ല ഒഴുക്കിൽ നിന്നും കുട്ടിയെ വിദഗ്ധമായി രക്ഷി ച്ചു വഴിയിൽ കിടത്തി. പക്ഷേ കുട്ടി വെള്ളം ധാരാളം കുടിച്ച ബോധംകെട്ടിരുന്നു.. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അടുത്തൊന്നും വാഹനങ്ങളും കാണുന്നില്ല.. ഹോസ്പിറ്റൽ ആണെങ്കിൽ ഒരു കിലോ മീറ്റർ ദൂരവും ഉണ്ട്..

പെട്ടെന്നുതന്നെ വിനോദ് കുട്ടിയെ തോളിൽ കിടത്തി  കഴിയാവുന്ന അത്ര വേഗത്തിൽ ഹോസ്പിറ്റലി ലേക്ക് ഓടി.. സിസ്പാക്കും മസിലുകളും ഉള്ള വിനോദിനും കുട്ടിയുടെ ഭാരം വളരെ നിസ്സാരമായിരുന്നു.. ഓട്ടത്തിന്റെ ശക്തികൊണ്ട് കുട്ടിയുടെ വയറ്റിൽ നിന്ന് വെള്ളം ധാരധാരയായി വായിൽ നിന്ന് ഒലി ക്കുന്നുണ്ടായിരുന്നു.. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ വയറിൽ നിന്ന് വെള്ളം എല്ലാം പോയി കുട്ടിക്ക് കുറേശ്ശെ ബോധം വരാൻ തുടങ്ങി..

ഡോക്ടർമാർ ഉടൻതന്നെ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.. വിനോദ് ഹോസ്പിറ്റലിന്റെ വരാന്തയിൽ തളർന്നിരുന്നു… കുറച്ചുനേരം കൊണ്ട് കുട്ടിക്ക് ബോധം വരികയും ഡോക്ടർമാർ കുട്ടിയോട് വീട്ടുകാരെ പറ്റി അന്വേഷിക്കുകയും അവരുടെ ഫോൺ നമ്പർ വാങ്ങി വീട്ടിലേക്ക് അറിയിക്കുകയും ചെയ്തു… ഡോക്ടർ കുട്ടിയെ കാണാൻ വിനോദിനെ ഉള്ളിലോട്ട് വിളിപ്പിച്ചു. അപ്പോഴാണ് വിനോദ് ആ കുട്ടിയെ ശരിക്കുമൊന്നു കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *