കംപ്ലീറ്റ് പാക്കേജ് 3 [Nakulan]

Posted by

നിങ്ങൾ എവിടെയാ

ഞാൻ വണ്ടി ഓടിക്കുവാ ഷോപ്പിലോട്ട് പോകുവാ എന്താരുന്നു എന്തേലും അത്യാവശ്യം

ഒരു സംശയം ചോദിക്കാൻ ആയിരുന്നു

അത്യാവശ്യം ആണേൽ പെട്ടന്ന് ചോദിച്ചോ , ഡ്രൈവിങിനിടയിൽ ഫോൺ വിളിച്ചാൽ നല്ല ഫൈൻ കിട്ടും

ഒറ്റക്കാര്യം അറിഞ്ഞാൽ മതി ഗ്രീഷ്മ നൗഫലും ആയുള്ള ബന്ധത്തെക്കുറിച്ചു നിങ്ങൾക്ക് അറിയാമായിരുന്നോ

അതെന്താ പെട്ടന്ന് അങ്ങനെ ഒരു ചോദ്യം

അറിയാമായിരുന്നോ ഇല്ലയോ അത് പറ ബാക്കി കാര്യങ്ങൾ പിന്നെ പറയാം .. ഒരു ഡൌട്ട് തോന്നി ചോദിച്ചതാ

എനിക്കറിയാമായിരുന്നു കല്യാണത്തിന് മുൻപ് ഞാൻ ഇക്കാര്യം ബിജോയോട് പറഞ്ഞതും ആണ് അപ്പൊ അവനാണ് പറഞ്ഞത് ചേട്ടനെക്കൊണ്ട് കെട്ടിച്ചു ആഫ്രിക്ക പോയാൽ അവൾ എല്ലാം മറക്കും എന്ന്. അതാ ഞാൻ സമ്മതിച്ചത് .. നിന്നെ അറിയിച്ചു വെറുതെ പ്രശ്‌നം ആക്കേണ്ട എന്ന് കരുതി പറയാതെ ഇരുന്നതാ  – ബിജോക്ക് ഈ കാര്യം അറിയാമായിരുന്നു എന്ന് കേട്ടതും മറിയയെ പോലെ തന്നെ ബിനുവും ഞെട്ടി

ആ കൊള്ളാം അപ്പൊ ഞാൻ വെറും പൊട്ടി ..നിങ്ങൾ അമ്മായിയപ്പനും മരുമോനും എല്ലാം പ്ലാൻ ചെയ്തു അല്ലേ ..എന്നിട്ടെന്തായി ..ഇതാ പറയുന്നത് നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന്

നീ ഇനി അതിൽ പിടിച്ചു എന്നോട് വഴക്കിനു വരേണ്ട അന്ന് നിന്നെ ബുദ്ദിമുട്ടിക്കണ്ട എന്നോർത്ത് പറഞ്ഞില്ല എന്ന് മാത്രം ..അതിരിക്കട്ടെ പെട്ടന്ന് എന്താ നിനക്ക് ഇതൊക്കെ ചോദിയ്ക്കാൻ കാരണം

ഹേ ഒന്നുമില്ല ആ ബിനു നാട്ടിൽവന്നു എന്നറിഞ്ഞു അതിനെക്കുറിച്ച് ആലോചിച്ചു ഇരുന്നപ്പോ ചോദിച്ചു എന്നേയുള്ളു- മറിയക്കുട്ടി കാര്യം എന്ത് എന്ന് പറഞ്ഞില്ല

ഓക്കേ എന്നാൽ ഞാൻ ഫോൺ വെക്കുവാ പോലീസ് ചെക്കിങ് ഉണ്ട് വഴിയിൽ – അയാൾ ഫോൺ വച്ചു .. ആലോചനനിമഗ്നയായി മറിയക്കുട്ടി സോഫയിലേക്ക് ചാരി അടുത്ത സിപ് എടുത്തു.

അപ്പൊ ഞാൻ കള്ളം പറഞ്ഞതല്ല എന്ന് മനസിലായല്ലോ .എന്നാൽ ശരി ഇനി ഞാൻ പോയി ഒന്ന് കുളിക്കട്ടെ – മറിയക്കുട്ടിയുടെ അടുത്ത് നിന്നും രക്ഷപെടാൻ ബിനു പതിയെ എഴുനേറ്റു

ഇരിക്കെടാ അവിടെ .. ചോദ്യങ്ങൾ തീർന്നു എന്ന് ആര് പറഞ്ഞു.. ആദ്യ ചോദ്യത്തിൽ നിന്റെ ഭാഗത്തു ആണ് ശരി എന്ന് സമ്മതിക്കുന്നു..  ഇനിയും ഉണ്ട് രണ്ടാമത്തെ ചോദ്യം ഗ്രീഷ്മയുടെ ജീവിതത്തിലെ ആദ്യ പുരുഷൻ നീ ആണെന്ന് പറഞ്ഞതും  ഞാൻ സമ്മതിക്കുന്നു എന്തൊക്കെ സ്നേഹം എന്ന് പറഞ്ഞാലും കല്യാണ ദിവസം വരെ അവൾ കന്യക ആയി തുടരും എന്ന് എനിക്ക് ഉറപ്പായിരുന്നു കാരണം ഞാൻ അവളെ അങ്ങനെയാ വളർത്തിയത് – മറിയക്കുട്ടി അതിനിടയിലും മകളെ ന്യായീകരിക്കാൻ ചെറിയ ശ്രമം നടത്തിയത് അവനെ പ്രകോപിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *