രണ്ടാമത്തെ ഡ്രിങ്കും കുടിച്ചിറക്കി അവൾ സോഫയിലേക്ക് ചാരി കണ്ണടച്ച് കിടന്നു ..എന്തോ ഗഹനമായി ആലോചന ആണെന്ന് വ്യക്തം .. കയ്യിലിരുന്ന ഡ്രിങ്ക് പതിയെ സിപ് ചെയ്തു കുടിച്ചുകൊണ്ട് അവൻ അവളെ തന്നെ നോക്കി ഇരുന്നു .. അഞ്ചു പത്തു മിനിറ്റോളം അവൾ അതേ ഇരുപ്പ് ഇരുന്നു ..ബിനു എന്ത് ചെയ്യണം എന്നറിയാതെ മൊബൈലിൽ വെറുതെ തോണ്ടിക്കൊണ്ട് ഇരുന്നു..
ഒരെണ്ണം കൂടി ഒഴിക്കു – നാക്ക് ചെറുതായി കുഴയാൻ തുടങ്ങിയ മറിയക്കുട്ടി പറഞ്ഞു
ഇനി വേണോ ഇപ്പൊ തന്നെ രണ്ടെണ്ണം ആയില്ലേ നാക്ക് കുഴയാൻ തുടങ്ങി – അവൻ ആശങ്ക മറച്ചു വെച്ചില്ല
മറിയക്കുട്ടീടെ കപ്പാസിറ്റി അളക്കാൻ നീ ആയില്ല ..ഒഴിക്കാൻ പറഞ്ഞാൽ ഒഴിക്കണം, എനിക്കല്പം സംസാരിക്കണം .അതിനു ഇത് നല്ലതാ
അവൾ പറഞ്ഞപ്പോ പിന്നെ അവൻ എതിര് പറയാൻ നിന്നില്ല രണ്ടു പേർക്കും ഓരോ ഡ്രിങ്ക് കൂടി മിക്സ് ചെയ്തു അവൻ അവളുടെ നേരെ നീട്ടി – അവൾ അത് വാങ്ങി ടീപ്പോയിൽ തന്നെ വെച്ചു..അവൾ കുടിക്കാത്തതു കൊണ്ട് അവനും ടീപ്പോയിൽ വച്ചതിനു ശേഷം എന്താണ് അവളുടെ അടുത്ത നടപടി എന്ന് നോക്കി ഇരുന്നു
എനിക്ക് ചില കാര്യങ്ങൾ അറിയണം ..സത്യം മാത്രമേ പറയാവൂ
ചോദിച്ചോളൂ എനിക്ക് നുണ പറഞ്ഞിട്ട് എന്ത് ഗുണം – അവൻ പറഞ്ഞു
സത്യത്തിൽ ഞാൻ ഇത് നേരത്തെ അന്വേഷിക്കേണ്ട കാര്യം ആയിരുന്നു വൈകിപ്പോയി എന്നാലും സത്യം പറയണം എന്തായിരുന്നു നിങ്ങൾ തമ്മിൽ ഉള്ള പ്രശ്‌നം
അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ അതിപ്പോ ചികഞ്ഞു നമുക്ക് ആരെയും കുറ്റക്കാർ അയക്കുകയോ നിരപരാധി അയക്കുകയോ ചെയ്തിട്ട് എന്ത് കാര്യം , അത് പോട്ടെ
അങ്ങനെ പോട്ടെ എന്ന് വെക്കാൻ ആയിരുന്നു എങ്കിൽ നീ എന്തിനാണ് അല്പം മുൻപ് അതെല്ലാം വിളിച്ചു പറഞ്ഞത് എനിക്ക് സത്യം അറിഞ്ഞേ തീരൂ
അത് അപ്പോഴത്തെ ദേഷ്യത്തിന് വിളിച്ചു പറഞ്ഞതാ ക്ഷമിച്ചു കള – അവനു വീണ്ടും അക്കാര്യങ്ങൾ കുത്തിയിളക്കി വിഷയം ആക്കുന്നതിനു താല്പര്യം ഇല്ലാത്തതിനാൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു