ഹലോ
ഹലോ
ബിജോയ് ഇത് ഞാൻ തോമസ് ആണ് ബിനുവിന്റെ ഫ്രണ്ട്
അയ്യോ എനിക്കറിയാം ഞാൻ നമ്പർ സേവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു ..എന്തൊക്കെയുണ്ട് വിശേഷങ്ങൾ
സുഖമായിരിക്കുന്നു ബിജോയിക്ക് എന്തേലും നല്ല കോള് വന്നാൽ ഒപ്പിച്ചു കൊടുക്കണം എന്ന് ബിനു പറഞ്ഞിരുന്നു. വ്യാഴാച്ച ആലപ്പുഴ വരെ ഒന്ന് പോകാമോ എന്റെ ഒരു ഫ്രണ്ട് ഖത്തറിൽ നിന്നും വരുന്നുണ്ട് സുധീഷ്.. ആള് നല്ല ക്യാഷ് ടീമാണ് ഒന്ന് പോയി കോൺടാക്ട് ചെയ്യൂ വല്ല പോളിസിയും എടുക്കുമോ എന്ന് നോക്ക് .. ഞങ്ങളുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതി ഞാനും വിളിച്ചു പറഞ്ഞോളാം, വ്യാഴാച്ച രാവിലെ തന്നെ എത്തിക്കോളൂ അന്ന് അവൻ ഫ്രീ ആണ് വെള്ളിയാഴ്ച തിരിച്ചു പോകും
ഓക്കേ ചേട്ടാ താങ്ക് യു ഞാൻ അതിരാവിലെ തന്നെ അവിടെ എത്തിക്കോളാം
ഓക്കേ എന്നാൽ ഓൾ ദി ബെസ്റ്റ് ബൈ
ബൈ ചേട്ടാ
ആരാ ബിജോ – ചായയുമായി വന്ന രേഷ്മ ചോദിച്ചു
ചേട്ടായിയുടെ ഫ്രണ്ട് തോമസ് ചേട്ടൻ ആണ് ഒരു നല്ല കാശുകാരൻ NRI വ്യാഴാച്ച ആലപ്പുഴ വരുന്നുണ്ടന്നു സുധീഷ് എന്നാണു പേര് ഒന്ന് പോയി കാണാൻ പറഞ്ഞു
അയ്യോ വ്യാഴാച്ചയോ അന്ന് ഷാജിയേട്ടന്റെ ബർത്ഡേയ്ക്കു പോകണം എന്ന് ഞാൻ പറഞ്ഞതല്ലേ ..ആ സുധീഷിനെ വെള്ളിയാഴ്ച പോയി കാണാം എന്ന് പറ
ഒന്ന് പോയേ .. ഷാജിയേട്ടന്റെ ഷഷ്ടിപൂർത്തി ഒന്നും അല്ലല്ലോ ഇങ്ങനെ ആഘോഷിക്കാൻ ..ഇത് നല്ല കോൾ ആണ് ഒരു പോളിസി ഒത്തുകിട്ടിയാൽ ഈ മാസം ഇനി വേറെ ടെൻഷൻ വേണ്ട
എന്നാലും വരാമെന്നു പറഞ്ഞതല്ലേ പോയില്ലെങ്കിൽ മോശമല്ലേ
പോകുന്നില്ല എന്ന് ആറു പറഞ്ഞു നമ്മുടെ കുടുംബത്തെ പ്രതിനിധീകരിച്ചു നീ പോകുന്നു
അയ്യേ ഞാൻ തന്നെയോ എനിക്കെങ്ങും വയ്യ
സ്മിത നിന്റെ ചങ്ക് ദോസ്ത് അല്ലേ വിളിച്ചിട്ട് പോയില്ലെങ്കിൽ മോശം ആണ് നിനക്ക് തന്നെ പോകാൻ മടി ആണെങ്കിൽ ഞാൻ ചേട്ടായിയോട് പറയാം നിന്നെ കൊണ്ടുപോകാൻ
എന്നാലും ബിജോ ഇല്ലാതെ എങ്ങനെ – ഉള്ളിൽ ചിരിച്ചു കൊണ്ട് രേഷ്മ അഭിനയിച്ചു