കംപ്ലീറ്റ് പാക്കേജ് 3 [Nakulan]

Posted by

ആദ്യത്തെ ദേഷ്യം ഒന്നടങ്ങിയ ശേഷം ബിനു നോക്കിയപ്പോ അന്താളിച്ചു തന്നെ തന്നെ നോക്കി തുറന്ന വായ അടക്കാന് പോലും മറന്നു ഇരിക്കുന്ന മറിയക്കുട്ടിയെ ആണ് .. ഒരു നിമിഷത്തേക്ക് നിയന്ത്രണം വിട്ടുപോയതിൽ അവൻ തന്നെ തന്നെ ശപിച്ചു .. എന്തുവന്നാലും പ്രതികരിക്കില്ല എന്ന് ബിജോയോട് പറഞ്ഞ വാക്കു പാലിക്കാൻ പറ്റാത്തതിൽ അവനു കുറ്റബോധം ആയി .. ഇനി എങ്ങനെ എങ്കിലും മറിയക്കുട്ടിയെ ഒന്ന് നോർമൽ ആക്കാൻ അവൻ തീരുമാനിച്ചു അതിനി അവർ രണ്ടു തെറി പറഞ്ഞാലും രണ്ടു തല്ലു തല്ലിയാൽ പോലും കൊള്ളാം എന്ന് സ്വന്തം മനസിനെ പാകപ്പെടുത്തി അവൻ പറഞ്ഞു

സോറി , ഞാൻ അപ്പോഴത്തെ കലിപ്പിന് പറഞ്ഞു പോയതാ എന്നോട് ക്ഷമിക്കണം ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു – അവന്റെ ക്ഷമാപണം കേട്ടിട്ടും മുഖത്ത് യാതൊരു ഭാവവ്യതാസവും വരാതെ തന്നെ തന്നെ തുറിച്ചു നോക്കിയിരിക്കുന്ന മറിയക്കുട്ടിയോട് ഇനി എന്ത് പറയും എന്നോർത്ത് അവൻ ചിന്താക്കുഴപ്പത്തിൽ ആയി .പെട്ടന്ന് അവനെ ഞെട്ടിച്ചുകൊണ്ട് അവൾ എഴുനേറ്റ് അടുക്കളയിലേക്കു പോയി. എന്താണ് അവരുടെ അടുത്ത പരിപാടി എന്നറിയാതെ അവൻ അടുക്കള ഭാഗത്തേക്ക് നോക്കി ഇരുന്നു. അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സും എടുത്തു അവർ പോയ പോലെ തിരിച്ചു വന്നു അവനെതിരെ  സോഫയിൽ ഇരുന്നു ഗ്ലാസ് ടീപ്പോയിലേക്കു വച്ചു..

ഒഴിക്കു   – മുഖത്തെ ഗൗരവം വിടാതെ അവൾ അവനോട് ആജ്ഞാപിച്ചു ..ആദ്യം ഒന്ന് പതറിയ അവൻ ഇരുവർക്കുമായി   ഡ്രിങ്ക് മിക്സ് ചെയ്തു.. അവളുടെ നേരെ നീട്ടിയതും അവൾ അത് വാങ്ങി ഒറ്റയിറക്കിന് കുടിച്ചു.. ബിനു സിപ് ചെയ്യാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.. കുടിച്ചിറക്കിയ ശേഷം അവൾ ഗ്ലാസ് ശക്തിയായി ടീപ്പോയിൽ വച്ചു. സിപ് ചെയ്തുകൊണ്ട് തന്നെ അവൻ അവളെ നോക്കി

ഒരെണ്ണം കൂടി ..അല്പം കൂടി കട്ടിക്ക് – അവൾ മുഖത്ത് യാതൊരു ഭാവവും ഇല്ലാതെ പറഞ്ഞു ..എന്താണ് ഇവരുടെ ഭാവം എന്ന് മനസിലാകാതെ അവൾ പറഞ്ഞ പോലെ തന്നെ അവൻ അല്പം കൂടി കട്ടി കൂട്ടി ഒരെണ്ണം കൂടി മിക്സ് ചെയ്തു അവരുടെ നേരേ നീട്ടി..ആദ്യത്തെത് പോലെ ഒറ്റ പിടുത്തതിന് കുടിക്കാതെ പകുതി ഇറക്കിയ ശേഷം അവൾ പച്ചമുളക് എടുത്തു ഒന്ന് കടിച്ചു , വീണ്ടും ബാക്കി കൂടി കുടിച്ചിറക്കി..

Leave a Reply

Your email address will not be published. Required fields are marked *