രാഹുലിന്റെ മുറി ഒന്ന് വൃത്തിയാക്കി പിന്നെ കളി ക്ഷീണം കരണം കഴിക്കാൻ നിന്നില്ല കസേര വലിച്ചു ഇട്ടു ഇരുന്നു ടീവി വെച്ചു പിന്നെ നിലത്തു അങ്ങു കിടന്നു.. അപ്പൊ ആണ് ഫോൺ ബെൽ അടിക്കുന്നത് നോക്കിയപ്പോൾ മോൻ പഠിക്കുന്ന സ്കൂളിൽ നിന്ന അവന്റെ ടീച്ചർ കുഞ്ഞിന് വല്ലതും പറ്റിയോ… ഓമന ഫോൺ എടുത്തു…
ഹലോ.. ടീച്ചറെ…
ഹാ.. ചേച്ചി രാഹുൽ എവിടെ ഒരാഴ്ച ആയി അവൻ ക്ലാസ്സിൽ വന്നിട്ട് അസുഖം വല്ലതും ആണോ…?
ഓമനക്കു അത് ഒരു ഞെട്ടൽ ആരുന്നു എന്നും പഠിക്കാൻ എന്ന് പറഞ്ഞു പോകുന്ന മോൻ പിന്നെ എവിടെയാ പോകുന്നത്…
അത് ടീച്ചറെ അവനു നല്ല പനി ആരുന്നു ഞാൻ നാളെ സ്കൂളിൽ വരാൻ ഇരിക്കുവാരുന്നു.
ഹോ… അതൊക്കെ ഉണ്ടേൽ നേരെത്തെ പറയേണ്ടെ.. ഇതിപ്പോ വലിയ പരിക്ഷ അടുത്തു തുടങ്ങി അറ്റന്റൻസ് ഇല്ലേൽ അവനു പരീക്ഷ എഴുതാൻ പറ്റില്ല…
അയ്യോ… ടീച്ചറെ അങേനെ പറയല്ലേ.. അവനെ ഞാൻ നാളെതൊട്ട് സ്കൂളിൽ വിടാം…
വേണ്ട പനി ഒക്കെ മാറീട്ടു മതി നല്ല പോലെ പഠിക്കുന്ന കുട്ടിയ അവൻ ഈ സ്കൂളിൽ ഇത്രയും മിടുക്കർ പിള്ളേർ ഇല്ല. കാണാഞ്ഞപ്പോ തിരക്കിയതാ. ഒരു കാര്യം ചെയ്യൂ നാളെ അവനെ കാണിച്ച ഡോക്ടർ നെ കൊണ്ട് ഒരു മെഡിക്കൽ സിർട്ടിഫിക്കറ്റ് ഒപ്പിട്ടു കൊണ്ട് വരൂ.അറ്റന്റൻസ് ശരിയാക്കാം . അപ്പൊ ശരി.. ചേച്ചി.. എന്ന് പറഞ്ഞു ടീച്ചറെ ഫോൺ വെച്ചു…
ഇടി വെട്ടിപോയ പോലെ തോന്നി ഓമനക്കു.. ഇന്ന് ഇങ്ങുവരട്ടെ… കാണിച്ചു കൊടുക്കാം.. ഒമാന മുറ്റത്തു പോയി ഒരു കാപ്പി കമ്പ് വെട്ടി എടുത്തു വെച്ചു..
കൃത്യം 4:30 ആയപ്പോ രാഹുൽ വീട്ടിൽ വന്നു വാതിൽ തുറന്നു കിടക്കുവാ.. അവൻ അകത്തു കയറി… കാപ്പി കമ്പ് വായുവിൽ പൊങ്ങി താണു ഓമന രാഹുലിനെ തലങ്ങും വിലങ്ങും തള്ളി കുറെ അടി കിട്ടി… ആദ്യം ഒക്കെ പ്രതീക്ഷിക്കാതെ കിട്ടിയ അടി അവൻ നിന്നു കൊണ്ടു പിന്നെ വടിയിൽ കയറി പിടിച്ചു…അത് കണ്ടു ദേഷ്യത്തിൽ ഓമന രാഹുലിനോട് ചോദിച്ചു..