ആ യാത്രയിൽ [സോർബ]

Posted by

 

ഞാൻ അദ്ദേഹതോട് ചോദിച്ചു സർ എങ്ങോട്ട് ആണ് പോകണ്ടത്.. അദ്ദേഹം പറഞ്ഞത് കോട്ടയത്താണ് എന്റെ കുടുംബവീട്.. അങ്ങോട്ട് പോകാം എന്നായിരുന്നു.. അദ്ദേഹം ഭാര്യയെയും മകളെയും എനിക്ക് പരിചയപ്പെടുത്തി.. വളരെ മികച്ച ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ ഭാര്യയും തികഞ്ഞ പുച്ഛത്തോടെ ലോലിതയും എന്നെ വരവ്റ്റു..

 

വൈകാതെ യാത്ര തുടങ്ങിയ ഞങ്ങൾ കോട്ടയത്തു കുടുംബവീട്ടിൽ എത്തി.. അവർ വേഗം തന്നെ വീട്ടിലേക്ക് കയറി പോയി.. വണ്ടിയിൽ നിന്ന് പെട്ടി ഇറക്കി കൊണ്ടിരുന്ന ഞാൻ ഗോപിയേട്ടാ എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി.. Mba യ്ക്ക് എന്റെ ജൂനിയർ ആയി പഠിച്ചിരുന്ന പൂജ ആയിരുന്നു അത്..

പൂജ : ഗോപിയേട്ടൻ എന്താ ഇവിടെ

 

ഞാൻ : ഹായ് പൂജ, റിസൾട്ട്‌ വരുന്ന വരെ ഒരു പാർട്ട്‌ ടൈം ജോബ് ആയി ഇറങ്ങിയതാ.. ഡ്രൈവർ പോസ്റ്റ്‌.. അല്ലാ നീ എന്താ ഇവിടെ.. ഇത് നിന്റെ വീട് ആണോ?

 

പൂജ : എന്റെ വീട് ആണെന്നും അല്ലെന്നും പറയാം. അച്ഛന്റെ കുടുംബ വീടാ.. അച്ഛന്റെ ചേട്ടൻ ഒക്കെയാ വന്നിരിക്കുന്നത്.

 

ഞാൻ : ആഹാ..

 

അകത്തു നിന്ന് ഞങ്ങളുടെ സംസാരം കേട്ടോണ്ട് വന്ന ചന്ദ്രശേഖരൻ സർ പൂജയോടായി ചോദിച്ചു.. മോൾക്ക് അറിയുന്ന ആളാണോ??

 

പൂജ : അറിയുന്ന ആൾ ആണോന്നോ?? കോളേജിൽ എന്റെ സീനിയർ ആ.. All kerala rank holder ആണ്.. കോളേജ് ന്റെയും യൂണിവേഴ്സിറ്റിയുടേം ഏറ്റവും വലിയ പ്രതീക്ഷ.. അത് മാത്രമോ ഒരു അസാധ്യ ഗായകനും.. ഗോപിയേട്ടന് കോളേജ് ഇൽ ഫാൻസ്‌ അസോസിയേഷൻ വരെ ഉണ്ട്..

 

സർ : ആഹാ.. അത്രയ്ക്ക് മിടുക്കൻ ആയ ആളാണോ ഈ ജോലിക്ക് വന്നിരിക്കുന്നത്.

 

ഞാൻ : പൂജ വെറുതെ പറയുന്നതാ സർ.. പഠിക്കാൻ എനിക്ക് ഇഷ്ടമാണ്, പാടാനും.. ഈ ജോലി, റിസൾട്ട്‌ വരുന്ന വരെ വെറുതെ ഇരിക്കണ്ടല്ലോ..

 

പൂജ : വെറുതെ ഒന്നും അല്ല അങ്കിൾ.. ഞാൻ പറഞ്ഞത് സത്യമാ..

Leave a Reply

Your email address will not be published. Required fields are marked *