ഇത് ഗിരിപർവ്വം 2 [കബനീനാഥ്]

Posted by

ചുമലിൽ അവന്റെ ബാഗും  തൂക്കിയിരുന്നു…

ബാഗെടുത്ത് അരഭിത്തിയിൽ വെച്ച ശേഷം, ഗിരി വിയർപ്പിൽ കുതിർന്ന ഷർട്ടൂരി അഴയിലേക്കിട്ടു…

പാന്റും കയ്യില്ലാത്ത ബനിയനുമായിരുന്നു അവന്റെ വേഷം…

ഒന്നും മിണ്ടാതെ, മനസ്സിലാകാതെ മല്ലിക ഗിരിയെ തുറിച്ചു നോക്കി നിന്നു…

“” ചേച്ചിക്കെന്ത് പറ്റി… ….?””

ഗിരി ചോദിച്ചു……

മല്ലിക ഒന്നുമില്ലെന്ന് ചുമൽ കൂച്ചി…

“” ഞാൻ പോകാനിറങ്ങിയതാ… …. ആദ്യം ജാക്കി വിട്ടില്ല… ബസ്സിലിരുന്നപ്പോൾ സുധാകരേട്ടനും വിട്ടില്ല… ….””

ഗിരി ചിരിച്ചു… ….

മല്ലിക ഒന്ന് ചിരിച്ചെന്ന് വരുത്തി…

“” അമ്പൂട്ടനെന്തിയേ… ….?””

“” സ്കൂളിൽ പോയി…….’

മല്ലിക പറഞ്ഞു……

ഗിരി ബാഗ് തുറന്ന് ഒരു തോർത്ത് എടുത്തു..

ശിരസ്സും മുഖവും തുടച്ച് അഴയിലേക്കിട്ടതും പിന്നിൽ നിന്ന് മല്ലികയുടെ ചോദ്യം വന്നു…

“” ആരാ സോമനെ തല്ലിയത്……? “

ഗിരിയുടെ പുറം ഒന്ന് നടുങ്ങിയത് മല്ലിക ശ്രദ്ധിച്ചു……

“” ആര് തല്ലി……..?””

ഗിരി തിരിഞ്ഞു…..

“”നുണ പറയണ്ട………. “

മല്ലിക അവനെ ഒന്നിരുത്തി നോക്കി…

ഗിരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“ കുളിക്കടവിൽ കയറിപ്പിടിക്കാൻ വന്ന ഏതെങ്കിലും പെണ്ണിന്റെ വീട്ടിലെ ആണുങ്ങളായിരിക്കും………. “

ഗിരി അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു…

മല്ലികയ്ക്ക് ആ നിമിഷം സത്യം മനസ്സിലായി..

“” ചേച്ചിയല്ലേ പറഞ്ഞത് ഇവിടെ അഞ്ചാറു വീടുകൾ ഉണ്ടെന്ന്… …. അവരാരെങ്കിലുമായിരിക്കും…… “

“” പോടാ………..””

അവൾ ചിരിച്ചു…

ആ നിമിഷം അവൾക്ക് അങ്ങനെയാണ് പറയാൻ തോന്നിയതും…

പറഞ്ഞ അബദ്ധം തിരിച്ചറിഞ്ഞ്, അവന് മുഖം കൊടുക്കാതെ അവൾ തിണ്ണയിലേക്ക് കയറി…

“ രണ്ടെണ്ണം കൊടുത്തിട്ട് പോകാമെന്ന് തന്നെയാ കരുതിയത്……. അപ്പോഴവന് തിമിര്………. “

ഗിരി അരഭിത്തിക്ക് അടുക്കലേക്ക് വന്നു.

“” ഞാൻ വരത്തൻ… …. മാത്രമല്ല അവന്റെ പറമ്പിൽ നിന്ന് അവന് എന്നാ വേണമെങ്കിലും ആവാമെന്ന്… ….രണ്ടെണ്ണം കൂടി കൊടുത്ത് നിർത്താമെന്ന് കരുതി…… അവൻ സമ്മതിക്കണ്ടേ………. “

മല്ലിക നനുത്ത ചിരിയോടെ തിരിഞ്ഞു നിന്നു…

“” പിന്നെ ഭീഷണി…… നീയങ്ങു പോകും. അവരവിടെ തന്നെ കാണുമെന്ന്… പിന്നെ ഒന്നും നോക്കിയില്ല… “

Leave a Reply

Your email address will not be published. Required fields are marked *