അതിരുകൾ 2 [കോട്ടയം സോമനാഥ്]

Posted by

 

“കൂൾ ബേബി, കൂൾ……

അവൻ പറഞ്ഞതൊരു കോംപ്ലിമെന്റ് ആയിട്ടെടുക്ക്,

അല്ലേലും അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ….

നിന്റെ മുന്നിൽ ചിലപ്പോൾ അന്ന തോറ്റേക്കും..”

 

തമാശപോലെ ആണ് ദീപ്തി പറഞ്ഞതെങ്കിലും, കാര്യമായി ആണ് പറഞ്ഞതെന്ന് സൈറക്കും എനിക്കും പിടികിട്ടി.

 

“ഒന്ന് പതുക്കെ പറ ദീപ്തി, ആരെങ്കിലും കേട്ടാൽ പിന്നെ അത് മതി ”

 

ഞാൻ അവളുടെ കൈയിൽ ഒരു നുള്ള്കൊടുത്തുകൊണ്ട് അടക്കം പറഞ്ഞു.

 

അതിൽപ്പിന്നെ ദീപ്തി അത് വിട്ടിരുന്നു……

 

* * * * * * * * * *

 

“എടി ദീപു നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്,

എന്നെ അങ്ങിനെ വിളിക്കെരുതെന്ന്…”

 

ദേഷ്യത്തോടെ ആണ് ഞാൻ പറയാൻ ഉദ്ദേശിച്ചതെങ്കിലും

ഏതാനും നിമിഷത്തിന് മുൻപുണ്ടായിരുന്ന മാനസികാവസ്ഥയിൽ നിന്നും

എന്റെ നാവ് പുറത്ത് വിട്ടത് ഒരുതരം കാതരമൊഴി ആയിരുന്നു.

 

“അയ്യോടി…..

എന്റെ ചക്കരക്ക് ഫീൽ ചെയ്തോ”

എന്റെ കവിളിൽ കിള്ളികൊണ്ട് ദീപ്തി എന്നെ സോപ്പിട്ടു.

 

“എടി നിങ്ങൾക്ക് ഇപ്പോൾ പോകണോ, നമുക്ക് അല്പം വൈൻ ഒക്കെ കുടിച്ച്,

കുറച്ച് പാട്ടൊക്കെ ഇട്ട്, ഒന്ന് അടിച്ച് പൊളിച്ചിട്ട് പോയാൽ പോരെ”?…..

ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന സ്മിത,

ദീപ്തിയോടും സൈറയോടുമായി തിരക്കി.

 

“അയ്യോടി മുത്തേ, ഇപ്പോൾ തന്നെ അല്പം വൈകി…

ഇനിയും താമസിച്ചാൽ ആ വാർഡൻ ഞങ്ങളെ പടിയടച്ച് പിണ്ഡം വെക്കും”…

നിനക്ക്‌ കൂട്ടിനല്ലേ തനു…

പിന്നെ ദാ അവിടെ അവന്മാർ നിന്റെ അപ്പന്റെ പോക്കറ്റ് കാലിയാക്കികൊണ്ട്

തകർപ്പൻ അടിയാ…

ആന്റപ്പൻ പറഞ്ഞു”

 

ഡ്രിങ്ക്സ് കോർണറിലേക്ക് ചൂണ്ടി, അല്പം നടന്നുകൊണ്ടാണ് ദീപ്തിയത് പറഞ്ഞത്.

 

“വാടി എന്നാൽ ഇവളുമാരെ പാക്ക് ചെയ്തേക്കാം”

 

എന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് സ്മിത പറഞ്ഞു.

 

“നീ അല്ലെ ഹോസ്റ്റ്, നീ തന്നെ ഇവരെ കൊണ്ടിവിട്”

ഞാൻ അവിടെത്തന്നെ നിന്ന് കൊണ്ട് പറഞ്ഞു.

 

ഉള്ളിലെ തിര അടങ്ങാൻ എനിക്ക് കുറച്ചുകൂടി സമയം വേണ്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *