വെള്ളവും ദാ ഇപ്പോ ഒറഞ്ചും വിശപ്പെല്ലാം മാറീന്നെ!!!
അതിപ്പോള്‍ വിശന്ന് തുടങ്ങും നീയിത് പറ
ഏതാ വേണ്ടത്
അത്രയും നിര്‍ബന്ധമാണോ??? കുസൃതി വിരിഞ്ഞ കണ്ണുകളോടെ ചോദിച്ചു
ആണ്
എന്നാ എന്തായാലും കുഴപ്പമില്ല
എങ്കില്‍ ഞാനിപ്പൊ വരാം
അയ്യോ ഞാനൊറ്റക്കോ ?? ഇവിടെ നില്‍ക്കാനോ ?? അത് വേണ്ട
താനൊറ്റക്ക് നില്‍കില്ലേ ??
അതല്ല ആരേലും വന്നാലോ വല്ല സാധനവും പോയാലൊ എന്റെ തലയിലാവില്ലേ അതുമാത്രമല്ല വിശപ്പും മാറി
അതാണോ ഇവിടെ സിസിടിവിയുണ്ട് നീയെടുത്താലും കാണാന്‍ കഴിയും
എന്നാലും വിളിച്ച് പറഞ്ഞാല്‍ എത്തിച്ച് തരില്ലേ ?? ഹോം ഡെലിവെറി
ഹ്ആ അതുണ്ട്
പൊട്ടാ!! ന്നാ അങ്ങനെ ചെയ്താ പോരെ !!!!!
ഹേ സാറ് പോയി പൊട്ടാ ന്ന് ആയോ
സോറി സോറി
ചമ്മല് കൊണ്ട് അവളുടെ മുഖം രക്തമയമില്ലാതെയായി….
അതേ സാറിന്റെ പേരെന്താ ??
ഫവാസ്
ഞാന്‍ ഫോണെടുത്ത് ഫാഫ് അല്‍ഫാമും കുഴിമന്തി റെയ്സിനും ഓര്‍ഡര്‍ കൊടുത്തു
ഇരുപത് മിനുട്ടിനകം എത്തിച്ചേരുമെന്നറിയിച്ചു
അതേയ് ഇവിടെ വരുന്ന എല്ലാര്‍കും ഇത് പോലെ ട്രീറ്റ് കൊടുക്കുമോ ????
ഭക്ഷണമല്ലേ !!താനൊന്നും കഴിച്ചിട്ടില്ലെന്ന് തോന്നി
അതുമാത്രമല്ല!!!
പിന്നെ ആ പോരട്ടെ!!
പിന്നെ തന്റെ സംസാരം കേള്‍കുവാനും തന്നെ കാണാനും നല്ല രസമുണ്ടായിരുന്നു….
പിന്നെ
ആദ്യ കാഴ്ചയില്‍ തന്നെ ഒരു ….ഒരു …. ക്രഷ്
മനസ്സിലായി മോനേ……ഞാന്‍ വന്നപ്പം മുതലേ തുടങ്ങിയതാണല്ലോ എന്റെ നിറത്തെ ഇങ്ങനെ കളിയാക്കാന്‍….. ദൈവം തരുന്നതല്ലേ…..?
സത്ത്യം…… കളിയാക്കിയതല്ല…… ചോദിച്ചപ്പോള്‍ പറഞ്ഞെന്ന് മാത്രം…..!!!!
ഞാന്‍ കറുത്തതല്ലേടെ??? നീയാണേല്‍ വെളുത്ത് തുടുത്ത യങ്ങും…..?
ഇനിയിങ്ങനെ കറുപ്പും വെളുപ്പം പറയണ്ട…..! ജാതിയും മതവും വര്‍ണ്ണവൊന്നും ചോദിക്കാനും പറയാനും പാടില്ലെന്നാ…..
ഓ ശെരി സാര്‍ ……
തനിക്കെന്നെ കെട്ടാനൊന്നും പ്ളാനില്ലല്ലോ????
സത്ത്യം പറയണോ കള്ളം പറയാണോ?????
കള്ളം പറഞ്ഞാല്‍ മതി !!!
കെട്ടാന്‍ പ്ളാനുണ്ട് ……ഹിഹി
അതെന്തായാലും എനിക്കിഷ്ടായി…..
അപ്പോഴേകും ബൈക്കിന്റെ ഹോണടി കേട്ടു ഡെലിവെറി ബോയ് വന്നിട്ടുണ്ട്
പോക്കറ്റില്‍ നിന്നും പൈസയുമെടുത്ത് പാര്‍സലുമായി വന്നു
അപ്പോള്‍തന്നെ കുഴിമന്തിയുടേയും അല്‍ഫാമിന്റേയും മണമെല്ലാം അവിടെ ആകെ പരന്നു