ഞാൻ : പോടീ പോയി അവളെ ഓക്കേ ആക്ക്
സൂസി മടിച്ച് നിന്നു…
ഞാൻ നടന്ന് ഹാളിലേക്ക് പോയി…സെബാൻ അങ്കിളിന്റെ അടുത്തിരുന്ന് ഫോൺ അങ്കിളിന്റെ നേരെ കാട്ടി
അങ്കിളെ ആപ്പിൾ കട്ട് ചെയ്ത് തരട്ടെ…ഞാൻ ചോദിച്ചു
ന്നിട്ട് കത്തി എടുത്ത് സൂസിയെ കാട്ടി…
സൂസി ഫോൺ കട്ടാക്കി….
രണ്ട് മിനിറ്റ് കഴിഞ്ഞതും സൂസി ഓഡിയോ കോൾ വിളിച്ചു
ഞാൻ : ഞാൻ ബിസിയാ പിന്നെ വിളി
സൂസി : ഞാൻ പറഞ്ഞു… ഓക്കേ ആണ്
ഞാൻ : ആണാ നല്ല കാര്യം
ശിവ : 👀
ഞാൻ : 👍
ശിവ ഒച്ച വരാതെ തപ്പ് കൊട്ടി…
ഞാൻ : അപ്പൊ സൂ നെക്സ്റ്റ് ടാസ്ക്ക് എന്താ വച്ചാ
ഞാൻ അങ്കിളിന്റെ അടുത്ത നിന്ന് എണീറ്റു…ഉള്ളിലേക്ക് വീണ്ടും പോയി
ഞാൻ : എന്താ വച്ചാ ഇനിയും പത്ത് മിനിറ്റ് കഴിയും മുന്നേ അമ്മു നിന്റെ ഫ്ലാറ്റിൽ ഒരു സ്ക്രാച്ച് പോലും ഇല്ലാതെ എത്തണം ആ ഡൗത്യത്തി നീ ചത്ത് പോയാലും അത് നിന്റെ വിധി അമ്മു എത്തണം കേട്ടല്ലോ….എങ്ങനെ അമ്മു എത്തണം ഒരു കീറൽ പോലും പാടില്ല…
സൂസി ഒന്ന് മൂളി
ഞാൻ ; ഇതിന്റെ എടക്ക് ഡബിൾ ഗെയിം വല്ലതും കളിക്കാൻ നോക്കിയാ നിന്റെ തന്തടെ ഒരോ ഞരമ്പും ഞാൻ കത്തി വച്ച് മുറിക്കും എന്നിട്ട് അയാളെ ബാൽക്കണിയിൽ കെട്ടി തൂക്കും.. അറിയാല്ലോ ഞാൻ കളരി പഠിച്ചവനാ…. ഒച്ച ഇല്ലല്ലോ മോളെ….
ഞാൻ : ശിവ വയർ…
സൂസി : ഹാ ഹാ ഓക്കേ…
ഞാൻ : വാ…
ഞാൻ പോവുമ്പോ ശിവ ബാൽക്കണിയിൽ നിന്ന് വലിക്കുന്നു അർജുൻ കൂടെ ഒണ്ട്…
ഞാൻ അത് വാങ്ങി താഴേ ഇട്ടു…
ശിവ : എന്റെ അല്ല അവൾടെ അപ്പന്റെ ആണ് ടെൻഷൻ ഡാ…
ഞാൻ അർജുന്റെ കുത്തിന് പിടിച്ച് ചൊമരിൽ ചേർത്തു….
അർജുൻ : ഡാ എന്നെ അങ്കിളിന് കാവൽ ഇരിക്കാൻ പറഞ്ഞടാ ഞാൻ നിനക്ക് ദ്രോഹം ചെയ്യോ പറ