അമ്മു : 🙄 അത് ഇവടെ പറയാൻ കാരണം
ഞാൻ : ആരൊക്കെ എങ്ങനെ ഒക്കെ പറഞ്ഞു അറിയോ…
അമ്മു : എന്ത് 😡
ഞാൻ : അമൃത കൊള്ളില്ല വേണ്ടെന്ന് 🤢… കേട്ടില്ല….
അമ്മു : ഉം… പറയുന്നത് പറയട്ടെ ഞാൻ പോവൂല്ലാ മോനെ 😝
ഞാൻ : പോയാ അടി വാങ്ങും….
ഞാൻ അമ്മൂനേ പൊക്കി….
അമ്മു : പോവണ്ട കണ്ണാ…
ഞാൻ : അയ്യോ ബിസിനസ് ഫസ്റ്റ്… നമ്മളെ പപ്പേം അമ്മേം നോക്കുന്ന പോലെ നമ്മടെ മോനേം നോക്കണ്ടേ…
അമ്മു ആകെ സൈലന്റ് ആയി…
ഞാൻ : എന്താ
അമ്മു : you are finally becoming a family man….🥹
ഞാൻ : പിന്നെ അങ്ങനെ അല്ലേ വേണ്ടത്… ഇപ്പൊ നമ്മള് ഓക്കേ ആയ ശേഷം എപ്പഴെങ്കിലും നിനക്ക് വേണ്ടപ്പോ ഞാൻ ഇല്ലാതെ പോയിട്ടുണ്ടോ മകനെ
അമ്മു : അതില്ല…. സത്യം പറഞ്ഞ നമ്മള് ഓക്കേ ആയതിന് ശേഷം നീ എന്നെ വിട്ട് പോയിട്ടേ ഇല്ല…
ഞാൻ : അതാണ് സ്നേഹം….
അമ്മു : പെങ്കോന്തൻ 😺
ഞാൻ : കേട്ടില്ല….
അമ്മു : അയ്യോ ചക്കര പറഞ്ഞത്….
ഞാൻ : ഉമ്മ പോവാ…
അമ്മു : ഉം…
ഞാൻ : ബാഗ് എടുത്തോ
ഞാൻ ഒന്നൂടെ അവളെ ശേരിക്കെ എടുത്ത് കുനിഞ്ഞു…
ഉം പൊക്കോ അമ്മു ബാഗ് എടുത്ത് പറഞ്ഞു….
ഞാൻ അവളെ കാറിൽ കൊണ്ടിരുത്തി…
ഡോർ അടച്ച് വീട് പൂട്ടാൻ പോയി…
അമ്മു : കണ്ണാ ഇത് ചാടുന്നു ഓടി വാ….
അമ്മു ഒച്ച ഇട്ടു….
ഞാൻ നടന്ന് കാറിന്റെ അടുത്തെത്തിയതും അമ്മു ചാടി ഡ്രൈവിങ് സീറ്റിൽ കേറി…
ഞാൻ : അമ്മു നോ ട്രാഫിക് കാണുവേ…
അമ്മു : ഇല്ല ഇല്ല ഞാൻ പതുക്കെ ഓടിക്കാ… ശ്രീക്ക് ഒക്കെ വല്ലാത്ത ജാഡ അവക്കെ കാർ എടുക്കാൻ പറ്റു എനിക്ക് അറിയില്ല എന്നൊക്കെ….
പിന്നെ എന്ത് വാശി തന്നെല്ലോ ജീവിതം ഞാൻ പോയി സൈഡിൽ കേറി….