വധു is a ദേവത 40 [Doli]

Posted by

ഞാൻ : ഞങ്ങളെ മിസ്സ്‌ ചെയ്തല്ലോ അതെ വലിയ കാര്യം…

സൂര്യ : പോടാ

ഞാൻ : നന്ദൻ വിളിക്ക വല്ലതും ചെയ്തോ

സൂര്യ : അവൻ വീട്ടിലൊണ്ട്

ഞാൻ : എന്നിട്ട്

സൂര്യ : എന്തോ സീൻ ഒണ്ട് തോന്നി ചോദിച്ചപ്പോ സോന നാളെ കറങ്ങാൻ വരാ പറഞ്ഞിട്ട് ഇപ്പൊ വരില്ല പറഞ്ഞെന്നാ പറഞ്ഞെ… അതല്ലാ എന്തോ ഒണ്ട്

ഞാൻ : അതന്നെ അവൻ ഞാൻ പറഞ്ഞപ്പഴും പറഞ്ഞു…അതൊക്കെ അവൻ ഡീൽ ആക്കും…🙄 🤣

ആ… താൻ ഇവടെ ഒണ്ടോ….

ഞങ്ങള് തിരിഞ്ഞ് നോക്കി

ശരൺ ചേട്ടൻ….

ഞാൻ എണീറ്റ് നിന്നു…

ചേട്ടൻ : എന്തിനാ ഡോ ഈ രാത്രി വന്നത്

ഞാൻ : എന്നാ പോട്ടെ 😂

ചേട്ടൻ : അയ്യോ വേണ്ട… വാ മേലെ പോവാ….

സൂര്യ : വാ മേലെ പോവാ….

ഞങ്ങള് മേലേക്ക് പോയി…

റൂമിൽ ശ്രീ അവൾടെ അമ്മ അമ്മു എല്ലാരും ഒണ്ട്…

ശ്രീക്ക് എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി…അവളെ നോക്കിയതും കുട്ടി മുഖം മാറ്റി..

ഞാൻ എല്ലാരേയും നോക്കി ഒന്ന് ചിരിച്ചു…

അനിത ആന്റി : എന്തിനാ മക്കളെ ഈ രാത്രി വന്നത്

ഞാൻ : ഇല്ല ആദ്യം സൂര്യ വരണ്ട എന്നാ പറഞ്ഞത് എന്തോ പിന്നെ അമ്മൂന് ഒരു സമാദാനം ഇല്ല അപ്പൊ വന്നു….

അനിത ആന്റി : 😊

ഞാൻ : അല്ല അങ്കിൾ വന്നില്ലേ

ശരൺ ചേട്ടൻ : അച്ഛൻ ഐ സിയു ന്റെ – മുന്നിലാ

പെട്ടെന്ന് നേഴ്‌സ് വന്നു…

നേഴ്സ് : അതെ കൺസേൺ ഒപ്പിടണം… പെയിൻ വന്ന് തൊടങ്ങി…. പിന്നെ ഇത്ര പേരൊന്നും പറ്റില്ല…. ബൈ സ്റ്റാൻറ്റർ രണ്ട് പേര് അത്രെ പറ്റു ട്ടോ…

ഞാൻ : സിസ്റ്റർ ലില്ലി കുരിയൻ ഡോക്ടർ അവൈലബൾ ആണോ…

നേഴ്സ് : ഡോക്ടർ റൂമിൽ കാണും 😊

അവര് പോയി…

ചേട്ടൻ : നിങ്ങള് എല്ലാരും പൊക്കോ അമ്മേ പൊക്കോ അമ്മേ ഞാൻ നിന്നോളാ…

Leave a Reply

Your email address will not be published. Required fields are marked *