വധു is a ദേവത 40 [Doli]

Posted by

ഞാൻ അമ്മൂന്റെ നെഞ്ചിൽ മുഖം അമർത്തി.. ഒറ്റ കടി കൊടുത്തു…

അമ്മു : ഇസ്…. ആ….

ഞാൻ അവളെ പൊക്കി എടുത്ത് ഉള്ളിലേക്ക് നടന്നു…

അമ്മു ഒന്ന് കേറി എന്റെ ഇടുപ്പിൽ കാൽ വച്ച് ലോക്കിട്ട് ശെരിക്കും ഇരുന്നു…

അമ്മു : നമ്മള് ഹാപ്പി ആയി പ്രേമിച്ച് നടക്കണ്ട എത്ര കാലം നശിപ്പിച്ചുല്ലേ കണ്ണാ

ഞാൻ അവളെ മെല്ലെ തട്ടാതെ പൊട്ടാതെ ബെഡിൽ ഇട്ടു….

ഞാനും അടുത്ത് കേറി കെടന്നു

അമ്മു : ശോ എത്ര കാലം പ്ലസ് ട്ടു പിന്നെ കോളേജ് നിന്റെ പിന്നാലെ ബൈക്കിൽ കേറി അടിച്ച് പൊളിക്കണ്ട ഞാൻ എല്ലാം നാശം ആയി…

ഞാൻ : അതിന് പകരം അല്ലെ ഇപ്പൊ നിനക്ക് ഞാൻ കൂടുതൽ സ്നേഹം തരണേ അമ്മുക്കുട്ടാ…

അമ്മു :ഉം 😊😍

ഞാൻ : നിനക്ക് എന്തെങ്കിലും ആഗ്രഹം ഒണ്ടോ ഇനി

അമ്മു : അത് ഞാൻ കൊറച്ച് മുന്നേ പറഞ്ഞല്ലോ…

ഞാൻ : അതല്ലാതെ

അമ്മു : എനിക്ക് പണ്ട് ഒന്ന് രണ്ട് ആഗ്രഹം ഉണ്ടായിരുന്നു

ഞാൻ : എന്ത് പറ

അമ്മു : ഇനി നടക്കില്ല

ഞാൻ : ഞാൻ ഒള്ളപ്പോ നടക്കാതെ ഇനി.. പറ

അമ്മു : പറയട്ടെ

ഞാൻ : ഉം

അമ്മു : എനിക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നു

ഞാൻ : എന്ത് 😂

അമ്മു : നിന്നെ എന്റെ പിന്നാലെ നടത്താൻ

അതായത് ഇങ്ങനെ… അമ്മു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടാന്ന് ഞാൻ പറയാൻ… ഹും കണ്ടാലും മതി നിന്നെ ഒക്കെ ആർക്ക് വേണം പ്പെമ്പിള്ളേര് നോക്കോ നിന്നെന്ന് നീ പറയാൻ അങ്ങനെ

അമ്മു :ഏയ് അങ്ങനെ ഞാൻ പറയില്ല… പക്ഷെ

ഞാൻ :പക്ഷെ

അമ്മു : ഞാൻ നിന്നെ റിജേക്റ്റ് ചെയ്യും 😂 വള്ളി കെട്ടിച്ചിട്ടേ ഞാൻ സമ്മതിക്കൂ അങ്ങനെഅങ്ങനെ ഉള്ള പടം മുഴുവൻ കണ്ട് ഞാൻ എന്തൊക്കെ മനസ്സിൽ വിചാരിച്ചതാ…

ഞാൻ : ശോ കഷ്ട്ടായല്ലോ…

അമ്മു : അതിന് നിനക്ക് അന്ന് അഹങ്കാരം പിന്നെ വാശി ഇത് മാത്രം അല്ലെ ഒള്ളൂ…എന്നെ ഒന്ന് നോക്കുക പോലും ഇല്ലല്ലോ നീ എന്റെ ബഡേക്ക് വരില്ല നോ ഗിഫ്റ്റ് എനിക്ക് എന്ത് സങ്കടാ അറിയോ അന്നൊക്കെ…

Leave a Reply

Your email address will not be published. Required fields are marked *