വധു is a ദേവത 40 [Doli]

Posted by

ഞാൻ ആണേ ചിരി കടിച്ച് പിടിച്ച് കെടന്നു

ഞാൻ മെല്ലെ തല പൊക്കി നോക്കുമ്പോ എന്തോ ആലോചിച്ച് ചുറ്റും നോക്കുന്നു… പെട്ടെന്ന് ബാഗ് എടുത്ത് തപ്പാൻ തുടങ്ങി…. No doubt ഫോൺ തന്നെ…😂

അമ്മു : ഫാ.. ക്ക് അയ്യോ ഫോൺ എടുത്തില്ലേ അവടന്ന് 😨 അശ്ശൊ….

😄

അമ്മു : കാലൻ ഒറ്റക്കിട്ട് പോവോം ചെയ്തു… അല്ലെങ്കിലും ഞാൻ കല്യാണത്തിന് മുന്നേ ഒറ്റക്ക് തന്നെ അല്ലെ.. ഒരു ഇന്ദ്രൻ ഇവനൊക്കെ എന്നാ ഒണ്ടായേ… ഇന്ന് ഞാൻ ഒറ്റക്ക് ഇരിക്കും അങ്ങനെ വിട്ടാ പറ്റില്ലല്ലോ… എന്നാലും എന്നെ തനിച്ച് ഈ… ഏത് നേരത്താണോ എറക്കി വിടാൻ തോന്നിയെ… പേടിയും ആവുന്നു… വല്ലതും കാണോ ഇവടെ… ആരും ഇല്ലാത്ത വീടാ…. ഈശ്വരാ പ്ലീസ് 😨

ഞാൻ തല പൊക്കി നോക്കുമ്പോ അമ്മു കൈ കൂപ്പി പ്രാർത്ഥിക്കുന്നു…

അമ്മു : നോക്കിക്കോ ഡാ പട്ടി ഒരു കൊല്ലം ഞാൻ നിന്നെ വലിപ്പിക്കും…. മിണ്ടില്ല ഇതിന് പ്രതികാരം ചെയ്യും ഇന്ദ്ര ഞാൻ… ഇപ്പൊ വരോല്ലോ തൊറക്കില്ല… ഇനി വരാതെ ഇരിക്കോ… ഇതിന് പ്രതികാരം വീട്ടിയെ പറ്റു അമ്മു….

പെട്ടെന്ന് അമ്മു എണീറ്റ് ബാൽക്കണിക്ക് അടുത്തേക്ക് ഗ്ലാസ് തള്ളി പോണില്ല കണ്ടതും വലിച്ച് അത് തൊറന്നു… വെളിയിൽ പോയി താഴേക്ക് ഒക്കെ നോക്കുന്നത് കണ്ടു

ഞാൻ ഒച്ച ഇല്ലാതെ മെല്ലെ എണീറ്റ് പിന്നാലെ പോയി ഒറ്റ പിടി

അമ്മു ഞെട്ടിയില്ല പകരം എന്നിലേക്ക് കൂടുതൽ ചാരി ശ്വാസം വെളിയിലേക്ക് ഊതി…

അടുത്ത സെക്കന്റ്‌ മുട്ട് കൈ വച്ച് വയറ്റത്ത് ഒറ്റ ഇടി..

പക്ഷെ അത് അറ്റത് കൊണ്ട് സ്ലിപ്പ് ആയി പോയത് കൊണ്ട് വലിയ വേദന എടുത്തില്ല

ഇടിച്ചോ ഞാൻ അവളെ ബലം പ്രയോഗിച്ച് തിരിച്ചു…

അമ്മുന്റെ മോന്ത കാണാൻ വൈയ്യ ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇടാൻ നോക്കി…

അമ്മു എന്റെ കൈ തട്ടി മാറ്റി….

എന്റെ തല പിടിച്ച് നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു…

അമ്മു : നിന്നെ പാഠം പഠിപ്പിക്കാൻ നോക്കുമ്പോ ഞാൻ ആണ് പഠിക്കണേ അമ്മു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *