വധു is a ദേവത 40 [Doli]

Posted by

അമ്മു എന്നെ കൊല്ലുന്ന നോട്ടം നോക്കി

ഞാൻ : പ ർ

അമ്മു എന്റെ കൂമ്പിനിട്ട് ഒറ്റ ഇടി ശെരിക്കും പവർ ഉള്ള പഞ്ച് എനിക്ക് ശെരിക്കും നൊന്തു…

അടുത്ത സെക്കന്റ്‌ അമ്മു എന്റെ കോളർ പിടിച്ച് ഒറ്റ വലി…

എന്റെ കഴുത്തിൽ കൈ അമർത്തി…

അമ്മുന്റെ കണ്ണ് നെറഞ്ഞു… അത് സൈഡിലൂടെ ഒഴുകി….

അവളെന്റെ കഴുത്തിൽ കൈ അമർത്തി…ഞെക്കി….

ഞാൻ കൊരച്ചതും അവള് കൈ വിട്ടു

ഡാ നായെ നിനക്ക് ഇതിന്റെ വെല അറിയോ അറിയോന്ന്…

അമ്മു കഴുത്തിലെ താലി പൊക്കി പിടിച്ച് അലറി

അമ്മു : ഓർമ വച്ച കാലം മുതലേ നീ ഇത് കഴുത്തിൽ കെട്ടുന്നത് ഓർത്ത് ഓർത്ത് കഴിഞ്ഞു…. നൂറ് പ്രശ്നം ഒണ്ടായി മുമ്പും കല്യാണത്തിന് ശേഷവും എന്നിട്ട് നിനക്ക് ഇപ്പൊ ചാവണം ല്ലേ മൈരേ… മൈരാ… അല്ലെങ്കിൽ വേണ്ട നിന്നെ ഞാൻ കൊല്ലാ ഞാനും ചാവാ നായിന്റെ മോനെ

കരഞ്ഞുകൊണ്ട് അമ്മു എന്നെ ഷർട്ടി പിടിച്ച് കുലുക്കി

ഞാൻ : ചുമ്മാ… അമ്മുക്കുട്ടാ

അമ്മു : എങ്ങനെ കണ്ണാ നിനക്ക് എന്നെ വീണ്ടും വീണ്ടും വീണ്ടും കരയിക്കാൻ പറ്റണെ 🥺😞😭

ഞാൻ : സോറി ഞാൻ ഒരു സത്യം പറഞ്ഞതാ

അമ്മു കരച്ചൽ നിർത്തി…

അമ്മു : എറങ്ങി പോടാ…

ഞാൻ : സോറി

അമ്മു : എറങ്ങി പോടാ… നായെ ശവമേ… അമ്മു എന്നെ റൂമിന് വെളിയിലാക്കി ഡോർ അടച്ചു…

അമ്മു സോറി സുന്ദരാ കാല് പിടിക്കാ സോറി ഇനി പറയില്ല… ഞാൻ ഡോറിൽ തട്ടി പറഞ്ഞു…

അമ്മു : എറങ്ങി പോ ശവമേ എന്നെ ഹേട്ട് ചെയ്യാൻ മാത്രം കൂടെ കൂടിയ ശവം പോ

സനലിന്റെ ഫോൺ വന്നു….

ഞാൻ : ശെരി ഞാൻ വീട്ടി പോവാ ഇനി വരില്ല ഞാൻ കതകിന് ഒറ്റ അടി അടിച്ച് അപ്പറത്ത് പോയി…

അപ്പഴ്ക്കും വിക്രമിന്റെ കോൾ വന്നു…

ഞാൻ ഫോൺ എടുത്തു

ആഹ്…. ആ….ആാാാ

ഞാൻ ഫോൺ ചെവിയിൽ നിന്ന് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *