Raamu missed call ×3
കഷ്ട്ടപ്പെട്ട് ഞാൻ എന്റെ കരച്ചൽ അടക്കി പിടിച്ചു….
പപ്പ : ഇതാണോ നീ പറഞ്ഞ കുന്തം കൊള്ളാ പൊന്നു ഇപ്പൊ കൊറച്ച് ലുക്കായി…. പൈസ ഒരുപാടായോ…ബിൽ പോക്കറ്റ് കാലി ആയാ മോനെ… 😂
ഞാൻ : വന്നിട്ട് പറയാ പപ്പാ… നിങ്ങള് പോവാൻ നോക്ക് ടൈം ആയില്ലേ…
💔💔💔💔💔💔
അമ്മ : ഡാ പറഞ്ഞോ
ഞാൻ : ഇല്ല
അമ്മ : പേടിക്കണ്ട….
ഞാൻ : അമ്മാ ഞാൻ സെറ്റാക്കാ പ്ലീസ് ടൈം ആയി കഴിക്കണേ ശെരി….
അവരെ കേറ്റി വിട്ട് ഞാൻ നോക്കി നിന്നു ഗെറ്റ് കടന്ന് വണ്ടി പോയതും ജീവൻ കൈയ്യിൽ പിടിച്ച് ഞാൻ ഉള്ളിലേക്ക് ഓടി…
അമ്മു അമ്മൂ അമ്മൂ…. ഞാൻ വീട് മുഴുവൻ അലറിക്കൊണ്ട് ഓടി… അമ്മു കളിക്കല്ലേ വാ 💔 വെയർത്തോഴുകി പ്രഷർ കേറിയ അവസ്ഥ…. അല്ല ഇത് അവർടെ പണിയാ…
കരയില്ല വിചാരിച്ച എന്നെ വീണ്ടും ഒരു പട്ടിയെ പോലെ അവര് കരയിച്ചു….
Raamu calling….
ഞാൻ : ഹലോ💔
ശിവ : എന്ത് ഡാ വല്ല കൊഴപ്പം ഒണ്ടോ ഒച്ച അടഞ്ഞിരിക്കുന്നു
ഞാൻ : ശിവ… 🥺ഡാ
എന്ത് ഡാ ഇന്ദ്രു അവൻ ഭേജാറായി
ഞാൻ : ഡാ…
ശിവ : നീ വീട്ടിലാണോ… ഞാൻ വരാ അഞ്ചേ അഞ്ച് മിനിറ്റ്
അവൻ ഫോൺ കട്ടാക്കി
ഞാൻ പോക്കറ്റിൽ ഉള്ള പേപ്പർ കൈയ്യിൽ എടുത്ത് നോക്കി…
എന്റെ ജീവിതം നശിപ്പിച്ച നീ ഇനി സന്തോഷം ആയി ജീവിക്കണ്ട….
എന്റെ ജീവിതം… എന്റെ. ജീവിതം… എന്റ ജീവിതം നശിപ്പിച്ചു നശിപ്പിച്ചു…എന്റെ ജീവിതം നശിപ്പിച്ച നീ….
അതെ ഗോപാലൻ എന്റെ മനസ്സ് പറഞ്ഞു….
ഞാൻ ഫോൺ എടുത്തു വിഷ്ണുന്റെ നമ്പർ തപ്പി എടുത്ത് വിളിച്ചു….
എടുക്കുന്നില്ല… കട്ടാക്കി….വീണ്ടും വിളിച്ചു എടുക്കുന്നില്ല കട്ടാക്കി…
അപ്പൊ തന്നെ ഒരു നമ്പറിൽ നിന്ന് കോൾ
ഞാൻ പേടിച്ച് പേടിച്ച് ഫോൺ എടുത്തു…
ഹലോ
സൂസി : ഇന്ദ്രു