ഞാൻ : വിക്രമനെ കണ്ടു ഹോട്ടലിൽ anything can happen
നന്ദൻ : നീ ഫോൺ വച്ചോ ഞാൻ സനലിനെ വിളിക്കട്ടെ ബൈ
ഞാൻ : ശിവ വിളിക്കുന്നു ഗുഡ് നൈറ്റ്
(അടുത്തതായി ശിവ ആൻഡ് ഇന്ദ്രന്റെ സംഭവബഹുലമായ സംഭാഷണം…)
ശിവ : ഹലോ
ഞാൻ : പറ ഡാ
ശിവ : വീടെത്തിയാ
ഞാൻ : ഹാ… നീ പൊറത്താ
ശിവ : ഫെസ്റ്റിന് വന്നത്
ഞാൻ : നാളെ വരില്ലേ നീ
ശിവ : വരാ ഡാ എന്തായാലും വരും….നീ എന്തീയണേ
ഞാൻ : ഞാൻ ഇവടെ കാറ്റും കോണ്ട് നിക്കാ
ശിവ : ബെസ്റ്റ് (ആ ആന്റി എന്താ ഒന്നും വാങ്ങിച്ചില്ലേ ) ഡാ ഞാൻ വിളിക്കാ
ഞാൻ ഫോൺ കട്ടാക്കി…
ബാൽക്കണി വഴി ചുറ്റും ഉള്ള കാഴ്ച അടുത്തുള്ള അപ്പാർട്മെന്റ് എല്ലാം നോക്കി നിന്നപ്പോ ബാത്‌റൂമിൽ പോയ ആളെ കാണാനില്ല കൊറേ നേരം ആയല്ലോ
ഞാൻ ഉള്ളിലേക്ക് കേറി നോക്കി ബാത്‌റൂമിൽ ആളില്ല…
അമ്മു… അമ്മുക്കുട്ടാ…
നടന്ന് ഞാൻ ഹാളിലേക്ക് പോയി….ഹാളിൽ നോക്കിയപ്പോ ഡോർ തൊറന്ന് കെടക്കുന്നു…
വീണ്ടും ആരെങ്കിലും…. 😨
അമ്മു അമ്മു ഞാൻ ഒച്ച ഇട്ട് കിച്ചണിൽ പോയി
ഇല്ല അവടേം ഇല്ല
അമ്മു…. 😡
അമ്മു….
അടുത്ത റൂമിൽ പോയി ഞാൻ നോക്കി ഇല്ല ആളില്ല…
അമ്മു…ഞാൻ വീണ്ടും ഹാളിലേക്ക് വന്നു
എന്താ 😡 അമ്മു മുന്നിലെ ഡോർ ലോക്ക് ചെയ്ത് ഉള്ളിലേക്ക് വന്നു…
അമ്മു : എന്താ… എന്തിനാ അലറണെ…
അവളെ കണ്ടതും എന്റെ ജീവൻ തിരിച്ച് കിട്ടി….
ഞാൻ ഒന്ന് ദീർഘശ്വാസം വലിച്ച് വിട്ടു…
അമ്മു :എന്തെ
ഞാൻ : എങ്ങോട്ട് പോയെ
അവൾടെ തലക്ക് ഒന്ന് കൊടുത്തിട്ട് ഞാൻ ചോദിച്ചു
അമ്മു : അപ്പർത്തെ ഫ്ലാറ്റിലെ ചേച്ചി നോക്കാൻ വന്നത് ഇവടെ ആരും ഇല്ലല്ലോ അതോണ്ട്
ഞാൻ അവളെ പിടിച്ച് കഴുത്തിൽ മുഖം അമർത്തി…
അമ്മു എന്റെ പൊറത്ത് തടവിക്കൊണ്ട് അനങ്ങാതെ നിന്നു…