ഹാ ഡീറ്റെയിൽസ് ആയിട്ടു ഒന്നു പറ ചേട്ടാ.
എടോ വീട്ടുകാർ തമ്മിൽ പറഞ്ഞു വെച്ചിരുന്ന ഒരു ബന്ധം ആണ് വേറെ ആരും അല്ലായിരുന്നു എന്റെ സ്വന്തം മാമന്റെ മോൾ ആയിരുന്നു അതു
പിന്നെ ഞാൻ ഇവിടെ നാട്ടിൽ ഇല്ലായിരിന്നു കല്യാണത്തിന് ഒരുആഴ്ച കിടക്കെ വിട്ടാണ് നാട്ടിൽ ഞാൻ എത്തിയത് ഞാൻ എത്തി പിറ്റേ ദിവസം പുള്ളികാരി നാട് വിട്ടു അവൾക്കു ഇഷ്ട്ടം ഉള്ള വേറെ ആരുടെയോ കൂടെ.
ചേട്ടാ അവൾക്കു നേരത്തെ വീട്ടിൽ പറഞ്ഞു കൂടെ ആയിരുന്നോ ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം.
അവസാന ടൈമിൽ എന്നെകാളും ബെറ്റർ മറ്റേ പുള്ളി ആണെന്ന് വിചാരിച്ചു കാണും അതല്ലേ ഒരു വാക്ക് പോലും പറയാതെ പോയി കളഞ്ഞത് പിന്നെ അവിടെ ഗൾഫിൽ കിടന്നു കഷ്ട്ടപെട്ട കുറച്ചു ക്യാഷ് അവൾക്കും അയച്ചു കൊടുത്തിരുന്നു അതും പുള്ളികാരി കൊണ്ടു പോയി എന്നെ പറഞ്ഞാൽ മതിയല്ലോ എന്റെ സ്വന്തം ആകാൻ പോകുന്ന ആള് അല്ലെ എന്ന് കരുതി ഒരുവിഹിതം അയച്ചു കൊടുത്തിരുന്നു ഹാ ഇനി അതു പറഞ്ഞിട്ടു കാര്യം ഇല്ല ഡോ..
ഓ.. ഐ…സീ ഇങ്ങനെ കുറച്ചു കാര്യങ്ങൾ ഒക്കേ ചേട്ടന്റെ ജീവിതത്തിൽ നടന്നു അല്ലെ..
ഹാ ഇതൊക്കെ കൊണ്ടു ആണെടോ കല്ലിയാണമേ വേണ്ട എന്നു തീരുമാനിച്ചു ഇരുന്നേ താഴെ ഇരിക്കുന്നവന്റെ നിരന്തരമായ നിർബന്ധം കൊണ്ടാ ഇങ്ങോട്ട് വന്നത്..
അതാണ് തന്റെ പേരും ഊരും ഒക്കെ ചോദിക്കാൻ വിട്ടേ.
അതു പോട്ടേ എന്റെ പേര് ചോദിക്കാൻ ഇപ്പോൾ എന്തു പറ്റി ചേട്ടാ കെട്ടിയാൽ കൊള്ളാം എന്നു തോന്നുന്നുണ്ടോ .
തന്റെ പേര് കേട്ടാൽ അല്ലെ ഒരു തീരുമാനം എടുക്കാൻ പറ്റൂ.
ഓഹോ അങ്ങനെ ആണേൽ കേട്ടോളു..
അപർണ്ണ
ചേട്ടന്റെ മൊബൈൽ ഒന്നു തന്നെ.
എന്റെ മൊബൈൽ തനിക്കു എന്തിനാടോ ചെക്ക് ചെയ്യാൻ വല്ലതും ആണോ ..മ്മ് ഇന്നാഡോ പിടിക്ക്.
ചെക്ക്ചെയ്യാൻ ഒന്നും അല്ലെ ദെ ഇതാണ് എന്റെ നമ്പർ തീരുമാനം എടുത്തിട്ടു ഇതിൽ അറിയിച്ചാൽ മതി കേട്ടോ.
എങ്കിൽ നമുക്കു താഴോട്ട് പോയാല്ലോ അല്ലെ. മ്മ്