ഞാൻ ചോദിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി. പക്ഷെ ഉടനെ അവളുടെ കണ്ണില്‍ സങ്കടം നിറഞ്ഞു.
“അതേ, മറന്നിട്ടില്ല. പക്ഷേ കഴിഞ്ഞ രാത്രി ചേട്ടൻ സുമയോട് കാട്ടിക്കൂട്ടിയത് കണ്ട് അപ്പോഴത്തെ എന്റെ മനസ്സ് കൈവിട്ടു പോയ അവസ്ഥയില്‍ അറിയാതെ ഞാൻ പൊട്ടത്തരം പറഞ്ഞുപോയി. എന്നാല്‍ ഇപ്പോൾ എന്റെ മനസ്സ് തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് ഇപ്പൊ സ്വബോധത്തോടെ ഞാൻ പറയുവാ, ചേട്ടൻ നല്ലോണം കേള്‍ക്കൂ — ഇനി ഒരിക്കലും നമുക്കിടയിൽ അങ്ങനത്തെ കാര്യങ്ങൾ സംഭവിക്കില്ല. ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് മേലാൽ തെറ്റായ ചിന്തയും കൊണ്ട് ചേട്ടൻ എന്റെ അടുത്തേക്ക് പോലും വരരുത്…. എന്റെ ശരീര ഭാഗങ്ങളില്‍ പോലും നോക്കരുത്… തെറ്റായ അര്‍ത്ഥത്തില്‍ ചേട്ടന്റെ ചെറുവിരല്‍ പോലും എന്റെ ശരീരം എന്നല്ല എന്റെ ഡ്രെസ്സിൽ പോലും കൊള്ളാൻ പാടില്ല. അതുപോലെ ആ പാവം പെണ്ണിന്റെ ജീവിതം നശിപ്പിക്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.”
കൈകൂപ്പി ദേഷ്യത്തില്‍ പറഞ്ഞിട്ട് അവളുടെ കൈയിൽ പിടിച്ചിരുന്ന ലുങ്കിയും ടീ ഷര്‍ട്ടും എന്റെ കൈ പിടിച്ച് അതിൽ വച്ച് തന്നിട്ട് അവള്‍ ഇറങ്ങിപ്പോയി.
കഴിഞ്ഞ രാത്രി കാര്‍ത്തിക എന്നോട് പറഞ്ഞതിനെ ഞാൻ കുത്തി കാണിച്ചത് കൊണ്ടാണ് അവള്‍ക്ക് ഇത്ര ദേഷ്യം ഉണ്ടായതെന്ന് മനസ്സിലായി. ആ ദേഷ്യത്തില്‍ ആണ് ഇത്രയും അവള്‍ പറഞ്ഞ് എന്നെ വേദനിപ്പിച്ചത്.
പക്ഷേ എന്തൊക്കെയായാലും അവളുടെ മനസില്‍ ഉള്ളതൊക്കെ തന്നെയാ അവള്‍ പറഞ്ഞത്. അതുകൊണ്ട് അതൊക്കെ ഞാനും കാര്യമായി തന്നെ എടുത്തു.
എനിക്കും കാര്‍ത്തികയ്ക്കും ഇടയില്‍ ഇങ്ങനെ ഒരു വിള്ളൽ സംഭവിക്കുമെന്ന് കരുതിയതല്ല.
എന്താണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്…? മനസ്സിൽ ഞാൻ സങ്കടപ്പെട്ടു. ഓരോരുത്തരെയായി എന്നോട് പിണക്കി കൊണ്ടിരിക്കുകയാണ്. ദേവി, സാന്ദ്ര, ഇപ്പൊ കാര്‍ത്തികയും ആ കൂട്ടത്തിൽ ആയി. സുമ പോലും കുറ്റബോധം കാരണം എന്റെ മുന്നില്‍ വരുന്നില്ല. എല്ലാം കൈവിട്ടു പോകുന്ന ഒരു ഫീലിംഗ് എന്റെ ഉള്ളില്‍ ജനിച്ചു.
വേദനയില്‍ തലയാട്ടി കൊണ്ട് കൈയിൽ പിടിച്ചിരുന്ന ലുങ്കിയും ടീഷർട്ടും കാര്‍ത്തികയുടെ ബെഡ്ഡിൽ ഇട്ടിട്ട് എന്റെ ഡ്രെസ്സ് എടുത്ത് ഞാൻ അണിഞ്ഞു. ശേഷം നേരെ ഹാളിലേക്ക് നടന്നു.