അവസാനം എട്ട് മണിക്ക് നൈറ്റ് ഷിഫ്റ്റ് സെക്യൂരിറ്റി വന്ന് ഡേ ഷിഫ്റ്റ് സെക്യൂരിറ്റിയെ റിലീസ് ചെയ്തു. ഞാൻ അയാള്‍ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെ വിശദീകരിച്ചു കൊടുത്തു. എന്നിട്ട് രാത്രി അയാള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഭക്ഷണവും വെള്ളവും സോഫ്റ്റ് ഡ്രിങ്ക്സും അറേഞ്ച് ചെയ്യാൻ അയാളോട് പറഞ്ഞിട്ട് വേണ്ട കാശും അയാളെ ഏല്പിച്ചു. കൂടാതെ രാത്രി ഇടക്കിടക്ക് കഴിക്കാൻ ബേക്കറി ഐറ്റംസ് വാങ്ങി വെക്കാനും കാശ് വേറെ കൊടുത്തു.
മാളിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലും അവിടെ കുളിക്കാന്‍ സൗകര്യം ഇല്ല. എന്നാൽ സെക്യൂരിറ്റിക്ക് റെസ്റ്റ് എടുക്കാനായി പണിത വലിയ റൂമിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. അതുകൊണ്ട് അയാളുടെ കൈയിൽ നിന്നും ചാവി വാങ്ങിക്കൊണ്ടു ആ റൂമിൽ കേറി നന്നായി കുളിച്ച് ഫ്രെഷായി. ശേഷം റൂം പൂട്ടി താക്കോലും തിരികെ ഏല്പിച്ചു.
“ഞാൻ രാവിലെ അഞ്ച് മണിക്ക് മുന്നേ വരാം, ഇവിടത്തെ കാര്യങ്ങൾ ചേട്ടൻ നോക്കിക്കോളു.” സെക്യൂരിറ്റിയെ കാര്യങ്ങൾ പറഞ്ഞ് ഏല്പിച്ചിട്ട് ബൈക്കുമായി ഞാൻ വിട്ടു.
സമയം ഇപ്പൊ 8:45. ബൈക്കിനെ പതിയെ ഓടിച്ചാൽ നാല്‍പത്തിയഞ്ച് മിനിറ്റ് വേണം ദേവിയുടെ വീട്ടില്‍ എത്താന്‍.
മനസ്സിൽ മൂളിപ്പാട്ടും പാടിക്കൊണ്ട് ഞാൻ പതിയെ ഓടിച്ചു. പക്ഷേ വഴിക്ക് വച്ച് പെട്ടന്ന് മഴ തുടങ്ങി.
ഇതെന്ത് കോലം…! ഞാൻ ശെരിക്കും അല്‍ഭുതപ്പെട്ടു. ഈ നിമിഷം വരെ മഴയുടെ ഒരു ലക്ഷണവും ഇല്ലായിരുന്നു. പക്ഷേ എന്നെ തടസപ്പെടുത്താനായി എന്നപോലെയാണ് മഴ പെയ്തത്. ഞാൻ വേഗം ഒരു കടത്തിണ്ണയിൽ ഒതുങ്ങി നിന്നു. 10:40 ആയപ്പോഴാണ് മഴ തോർന്നത്. മഴയെ പഴിച്ചു കൊണ്ട് ഞാൻ സൂക്ഷിച്ചു അല്‍പ്പം വേഗത്തിൽ തന്നെ ഓടിച്ച. അവസാനം ബൈക്കിനെ ഞാൻ ഒരു ബസ് സ്റ്റോപ്പ് ഷെഡിന് പുറകിൽ ഒതുക്കി വച്ചു.
ഇനി മൂന്ന് മിനിറ്റ് നടന്നാൽ ദേവിയുടെ വീട്. ഞാൻ വേഗം നടന്നു.
ഗേറ്റിന് മുന്നില്‍ ഒന്ന് മടിച്ചു നിന്ന ശേഷം അതിനെ പതിയെ തുറന്ന് അകത്ത് കേറി ഗേറ്റ് പിന്നെയും അടച്ചു.
വീടിന് പുറത്തുള്ള ലൈറ്റ് ഒക്കെ ഓഫാക്കി ഇട്ടിരുന്നു. ഞാൻ വരുന്നത് കൊണ്ട് ദേവി മുന്‍കരുതല്‍ എടുത്തതാവും. ഞാൻ വേഗം നടന്ന് പൂമുഖത്ത് കേറി. എന്നിട്ട് വാതിലിന്റെ ഹാൻഡിൽ പിടിച്ചു താഴ്ത്തി നോക്കി. ഭാഗ്യം, ലോക് അല്ലായിരുന്നു.