ഞാൻ എന്തൊക്കെയോ ആലോചിച്ച് ഇരുന്നു. പെട്ടന്ന് യാമിറ ചേച്ചി എന്റെ മനസ്സിലേക്ക് കടന്നുവന്നു.
യാമിറ ചേച്ചിയെ അങ്ങോട്ട് വിളിക്കേണ്ട.. ചേച്ചി തന്നെ എന്നെ വിളിക്കാം എന്നാണ് പറഞ്ഞത്. പക്ഷേ ഇത്ര ദിവസം കഴിഞ്ഞിട്ടും ചേച്ചിയുടെ കോൾ ഒന്നും വന്നില്ല. ഇടക്കൊക്കെ ഞാൻ മെസേജ് ചെയ്തെങ്കിലും ചേച്ചി നോക്കുക പോലും ചെയ്തിട്ടില്ല. ചിലപ്പോ ഗസ്റ്റ്സ് പോയിട്ടുണ്ടുണ്ടാവില്ല… അല്ലെങ്കിൽ ചേച്ചിക്ക് നല്ല ബുദ്ധി തോന്നി എന്നെ ഒഴിവാക്കിയതാവും. രണ്ടാമത്തെ കാരണം ആവാനാണ് സാധ്യത.
നന്നാവണം എന്നുള്ളവർ നന്നാവട്ടെ. ഇനി യാമിറ ചേച്ചിക്ക് ഞാനായിട്ട് മെസേജ് അയക്കില്ല.. ഞാനായിട്ട് അവരെ വിളിക്കുകയുമില്ല.
ഹും.. ഇങ്ങനെയൊക്കെ ചിന്തിക്കാൻ എന്റെ സ്വഭാവത്തിനും ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയോ..!? പഴയ പോലെ ഞാനായിട്ട് ആരെയും അധികം വിളിക്കുന്നില്ല എന്ന് ഓര്‍ത്ത് ആശ്ചര്യം തോന്നി. ആഹ്ങ്… എന്തെങ്കിലും ആവട്ടെ.
പക്ഷേ ദേവി വിളിക്കണം എന്ന ചിന്ത മാത്രം ഇടക്കിടക്ക് വന്നു കൊണ്ടിരുന്നു. അവസാനം അവളെ വിളിക്കാനായി മേശപ്പുറത്ത് നിന്നും ഫോൺ കൈയിൽ എടുത്തതും അത് ശബ്ദിച്ചു.
ദേവി ആണെന്ന് കണ്ടതും എനിക്ക് സന്തോഷം തോന്നി. ഞാൻ വേഗം അറ്റെൻഡ് ചെയ്തു.
“ഉച്ചക്ക് എന്തേലും കഴിച്ചോ, സാമേട്ട….?” അവള്‍ സ്നേഹവും കരുതലും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
“ആം, കഴിച്ചു.” മറുപടി പറഞ്ഞിട്ട് അവളെ കളിയാക്കും പോലെ ഞാൻ ചോദിച്ചു, “ഭയങ്കര സ്നേഹത്തില്‍ ആണല്ലോ…? നിന്റെ ഭര്‍ത്താവിനോട് നി സംസാരിക്കുന്നു എന്നെ കേള്‍ക്കുന്നവനർ കരുതുകയുള്ളു.”
“കരുതിക്കോട്ടെ… എനിക്ക് പ്രശ്‌നമില്ല…” പറഞ്ഞിട്ട് അവള്‍ കുസൃതിയോടെ ചിരിച്ചു കൊണ്ട് ചോദിച്ചു, “ചേട്ടന് പ്രശ്നം ഉണ്ടോ…?”
“എനിക്കും പ്രശ്നമില്ല…” ഞാൻ പറഞ്ഞു.
“പിന്നേ ചേട്ടാ…. ഞാൻ… ഞാൻ—”
“പറ എന്റെ ദേവി…” അവള്‍ മടിച്ചു നിര്‍ത്തിയതും ഞാൻ പ്രോത്സാഹിപ്പിച്ചു.
“ഞാൻ പറയട്ടെ…?” അവൾ ചോദിച്ചു. അവളുടെ ശബ്ദത്തിന് ഒരു പതര്‍ച്ച ഉണ്ടായിരുന്നു.
“ധൈര്യമായി പറഞ്ഞോ.. “
“ഇന്ന് രാത്രി ചേട്ടന് ഇങ്ങോട്ട് വരാൻ കഴിയുമോ…?” ഇടറിയ സ്വരത്തില്‍ ദേവി ചോദിച്ചു.
ആദ്യം ഞാൻ അന്തംവിട്ടു പോയി. ശേഷം എന്റെ ഹൃദയം നെഞ്ജ്ജും കൂടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ ഇടിച്ചു. എന്റെ ശരീരം പെട്ടന്ന് ചൂട് പിടിച്ചു. ഉള്ളില്‍ ഒരു തരിപ്പും വൈബ്രേഷനും അനുഭവപ്പെട്ടു. സന്തോഷം അടക്കാൻ കഴിയാതെ ഞാൻ കസേരയില്‍ നിന്നും എഴുനേറ്റ് അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടു നടന്നു.