അവളുടെ പറച്ചില്‍ കേട്ട് എനിക്കെന്തോ പോലെ തോന്നി. എന്തൊക്കെയോ സംശയങ്ങള്‍ എന്നില്‍ ജനിച്ചു.
“എടി വിനി…. ശെരിക്കും എന്റെ ഇഷ്ട്ടം മാത്രം കണക്കിലെടുത്താണോ നി എനിക്ക് ഓരോ ഒരാവശ്യവും വഴങ്ങി തന്നത്…?” ഞാൻ ഞെട്ടലോടെ ചോദിച്ചു.
“അതൊക്കെ കള എന്റെ സാം. നമുക്ക് വേറെ എന്തേലും സംസാരിക്കാം.” അവള്‍ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
“എനിക്ക് സത്യം അറിയണം, വിനി. അതുകൊണ്ട് ഒഴിഞ്ഞു മാറാതെ കാര്യം പറ.”
“അറിയണം എന്നുണ്ടെങ്കില്‍ ഞാൻ പറയാം.” വിനില നീരസം പ്രകടിപ്പിച്ചു.
“നി പറ…”
“എന്നോട് നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ നിന്നെ എനിക്കും ഇഷ്ട്ടമാണ് സാം. അത് ഒരിക്കലും മാറില്ല. ഒരു ജന്മത്തും മാറില്ല. പക്ഷേ എന്റെ വിവാഹ ശേഷം നിന്റെ കൂടെ കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചതല്ല…. പക്ഷേ നിന്റെ ഏതു ആഗ്രഹവും എനിക്ക് നിരസിക്കാനും കഴിയില്ലട…. അതുകൊണ്ട് ഞാൻ എപ്പോഴും സമ്മതിച്ചു പോകുന്നു. നി എന്നെ ആഗ്രഹിക്കുന്നു എന്ന് അറിയുമ്പോ ഞാനും നിന്നെ ആഗ്രഹിച്ച് പോകുന്നു. പക്ഷേ എനിക്ക് വിഷമവും കുറ്റബോധവും ഇല്ല, കേട്ടോ.” പറഞ്ഞിട്ട് വിനില എന്നെ ആശ്വസിപ്പിക്കാൻ എന്നപോലെ ചിരിച്ചു.
പക്ഷേ അവൾ എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും അവളുടെ ചിരിയില്‍ സങ്കടം ഉള്ളത് ഞാൻ അറിഞ്ഞു. കുറ്റബോധം പോലും ആ ചിരിയില്‍ മറഞ്ഞു കിടന്നു. പക്ഷേ ഇപ്പോഴും എനിക്കുവേണ്ടി വിനില അതൊക്കെ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞ് എനിക്ക് സങ്കടം തോന്നി.
ഞാൻ കാരണമാണ് അവൾ തെറ്റുകൾ ചെയ്തത്… എനിക്കുവേണ്ടി മാത്രമാണ് അവള്‍ പിന്നെയും പിന്നെയും തെറ്റ് ചെയ്യാൻ തുനിഞ്ഞത്. എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അവൾ എല്ലാം സമ്മതിച്ചത്… എല്ലാം സഹിക്കുന്നത്.
എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. അന്നേരം ഞാൻ ഒരു തീരുമാനം എടുത്തു. ഇനി ഒരിക്കലും ഞാനായിട്ട് വിനിലയെ തെറ്റിലേക്ക് വലിച്ചിഴയ്ക്കില്ല.
“എന്തുപറ്റിയട കള്ളാ… ഒന്നും മിണ്ടാത്തത് എന്തേ…?” അവൾ ചിരിയോടെ ചോദിച്ചു.
“ഒന്നുമില്ല…. എന്റെ ദുഷ്ട പിടിയില്‍ നിന്നും നിന്നെ മോചിപ്പിക്കാൻ ഞാന്‍ തീരുമാനിച്ചു. അത്രതന്നെ.” ഞാൻ കളി പോലെ ചിരിച്ചു കൊണ്ട്, പക്ഷേ കൃത്യമായി തന്നെ പറഞ്ഞു.