“പിന്നേ എന്താ… എന്തെങ്കിലും ആവശ്യമായാണോ വിളിക്കാൻ പറഞ്ഞത്..?” ഞാൻ ചോദിച്ചു. “
“യേയ്….അങ്ങനെ ഒന്നുമില്ല. വെറുതെ ചേട്ടനോട് സംസാരിക്കണം എന്ന് തോന്നി… അത്രതന്നെ.” അല്‍പ്പം ടെൻഷനോടെ അവള്‍ മറുപടി തന്നു.
“ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം ഉണ്ടോ…?” ഞാൻ തിരക്കി.
“യേയ്…. എനിക്ക് ചേട്ടനോട് ദേഷ്യം ഒന്നുമില്ല. പിന്നെ—”
“പിന്നേ എന്ത്..?” അവള്‍ പറയാതെ നിര്‍ത്തിയതും ഞാൻ തിടുക്കം കൂട്ടി.
“ചേട്ടൻ കാര്യമായിട്ട് പറഞ്ഞതാണോ…?”
“കാര്യമായിട്ട് എന്തു പറഞ്ഞു ഞാൻ…?” മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“കഴിഞ്ഞ രാത്രി ഇങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചത്…?!”
“ഞാൻ കാര്യമായി തന്നെയ പറഞ്ഞത്.” എന്റെ മറുപടി കേട്ട് മറുവശത്ത് നിന്നും അനക്കം പോലും ഉണ്ടായില്ല.
കുറെ കഴിഞ്ഞ് ദേവി വിറയ്ക്കുന്ന ശബ്ദത്തില്‍ ചോദിച്ചു, “ചേട്ടൻ രാത്രി ഇങ്ങോട്ട് വന്നാൽ എന്റെ അമ്മായി അറിയും എന്ന് പേടിയില്ലേ…?”
എന്തോ കാര്യം വ്യക്തമാക്കാൻ എന്ന പോലെയാണ് ദേവി അങ്ങനെ ചോദിച്ചത്.
“നിന്റെ അമ്മായി എട്ടരയ്ക്ക് ഗുളിക കുഴിച്ചാല്‍ ഒന്‍പത് മണിക്ക് മുന്നേ ഉറങ്ങാം. പിന്നെ രാവിലെ നാല് മണിക്ക് അതിന്റെ ഇഫക്റ്റ് മാറിയാലും ആറ് മണി ആവാതെ ആന്റി ഉണരില്ല എന്നാണ് എന്നോട് പറഞ്ഞത്.”
“അപ്പോ നാല് മണി വരെ അമ്മ ഒന്നും അറിയില്ല എന്നാണോ…?” എന്തോ തീരുമാനിച്ച് ഉറച്ച പോലെ ദേവി ചോദിച്ചു.
“നാല് മണി വരെ ബോംബ് പൊട്ടിയാലും ആന്റി അറിയില്ല… ഉണരുകയുമില്ല…!” ഞാൻ ഉറപ്പിച്ച് പറഞ്ഞു.
“ശെരി ചേട്ടാ.. ഞാൻ പിന്നേ വിളിക്കാം.” അത്രയും പറഞ്ഞിട്ട് എന്റെ മറുപടി പോലും കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ കട്ടാക്കി.
അവളെ തിരികെ വിളിക്കാൻ എനിക്ക് തോന്നിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു. അവളുടെ മനസ്സ് സംഘർഷഭരിതം ആയിരുന്നു എന്ന് അവളുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തല്‍കാലം അവളെ ശല്യം ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
എനിക്ക് സമാധാനമായി ഇരിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ നേരെ പണി നടക്കുന്ന സ്ഥലത്ത് ചെന്നു. അന്നേരം വിനില എനിക്ക് വിളിച്ചു.