“ജെനറേറ്റർ ആണോ പ്രശ്നം…? പുതിയത് മേടിക്കേണ്ടി വരുമോ…” ജൂലി ആശങ്കയോടെ ചോദിച്ചു.
“അറിയില്ല, ചിലപ്പോ റൂമിൽ ആയിരിക്കും പ്രശ്നം. അതോ ജെനറേറ്റർ തന്നെയാണോ എന്നും അറിയില്ല. എന്തായാലും ചെന്ന് നോക്കട്ടെ.”
പറഞ്ഞിട്ട് ഞാൻ വേഗം പോർച്ചിൽ കേറി ബൈക്ക് എടുത്ത് മാളിലേക്ക് വിട്ടു.
ഭാഗ്യത്തിന് ഞാൻ സംശയിച്ച പോലെ റൂമിന് മാത്രം ആയിരുന്നു പ്രശ്നം…. പക്ഷേ വലിയ പ്രശ്നം ആയിരുന്നു. അതിനെ ശരിയാക്കുന്ന ടീമിനെ ഞാൻ വിളിച്ചു. ഞായറാഴ്ച ആയത് കൊണ്ട് വരാൻ അവർ തയ്യാറായില്ല. പക്ഷേ കാശ് കൂടുതൽ കൊടുക്കാമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് അവർ സമ്മതിച്ചത്.
ഒരു മണിക്കൂറിൽ ആ ടീം എത്തി എല്ലാം പരിശോധിച്ചു. ഇന്ന് കൊണ്ട് ജോലി തീരില്ല എന്ന് അവർ പറഞ്ഞു. പക്ഷേ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആ ടീം രാത്രിയും ജോലി തുടർന്ന് ചെയ്തു പുലരും മുന്നേ ശെരിയാക്കി തരാമെന്ന് ഏറ്റു…. അവർ ആവശ്യപ്പെടുന്ന കാശ് കൊടുക്കണം എന്നേയുള്ളു. ഞാനും സമ്മതിച്ചു.
അങ്ങനെ മാൾ ബേസ്മെന്റിൽ സ്ഥിതി ചെയ്യുന്ന ജെനറേറ്റർ റൂമിൽ ജോലി തുടങ്ങി. ഒരു മണിക്കൂര്‍ ഞാനും അവർ ചെയ്യുന്നതൊക്കെ നോക്കി നിന്നു.
ശേഷം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞിട്ട് ഞാൻ നേരെ മാളിനകത്ത് എന്റെ ഓഫിസിലേക്ക് വന്നു.
ആദ്യം ജൂലിയെ വിളിച്ച് കാര്യം പറഞ്ഞു. രാത്രി ഞാൻ വരില്ല എന്നും അറിയിച്ചു.
ശേഷം,*ഫ്രീ ആണോ..?* എന്ന് ദേവിക്ക് മെസേജും ചെയ്തു.
അഞ്ച് മിനിറ്റ് കഴിഞ്ഞാണ് മറുപടി വന്നത്.
*അമ്മായി ഇപ്പൊ ഉറങ്ങാൻ കേറും. അതുകഴിഞ്ഞ് ഞാൻ ചേട്ടനെ വിളിക്കാം.*
അഞ്ചു മിനിറ്റ് എന്ന് പറഞ്ഞെങ്കിലും രണ്ട് മിനിറ്റിൽ ദേവി എനിക്ക് കോൾ ചെയ്തു.
“ചേട്ടൻ വീട്ടില്‍ ആണോ..?”
“അല്ല, മാളിൽ.”
“ഞായറാഴ്ച അവധി അല്ലേ…?” സംശയത്തോടെ അവള്‍ ചോദിച്ചു.
അപ്പോൾ ഞാൻ ഇവിടെ വരാനുള്ള കാരണം പറഞ്ഞു.
“അപ്പോ രാത്രി ഫുള്ള് അവിടെ തന്നെ ഉണ്ടാവും, അല്ലേ..?”
“ഇവിടെതന്നെ ഉണ്ടാവും.” മറുപടി ഞാൻ കൊടുത്തു. എന്നിട്ട് തിരക്കി, “ആന്റി ഉറങ്ങിയോ..?”
“അമ്മ റൂമിൽ കേറി വാതില്‍ ചാരി കഴിഞ്ഞു. ഉറങ്ങിയോ എന്നറിയില്ല…”