സാംസൻ 8 [Cyril]

Posted by

“സാന്ദ്ര പറഞ്ഞത് കേട്ടില്ലേ..? എന്നോട് പറഞ്ഞാല്‍ ഞാൻ അവളെ പോകാൻ അനുവദിക്കില്ല പോലും. അവളുടെ പോക്കും ഞാൻ മുടക്കും പോലും. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി വെറുതെ എന്റെ മെക്കിട്ടു കേറാന്‍ നി വരരുത്. അവളുടെ കാര്യത്തിൽ ഞാൻ ഇടപെടാനും വരില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ മൊബൈലിനെ അവളുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി. എന്നിട്ട് ബെഡ്ഡിൽ കിടന്ന് അതിൽ കുത്തി കളിക്കാന്‍ തുടങ്ങി.

ജൂലി വിഷമത്തോടെ എഴുനേറ്റ് പോയി.

അര മണിക്കൂര്‍ ഞാൻ മൊബൈലില്‍ കുത്തി കൊണ്ടിരുന്നു.

അപ്പോൾ ദേവിയുടെ “ഹായ്” എന്ന മെസേജ് വന്നു.

ഞാൻ ശെരിക്കും അന്തിച്ചു പോയി. കുറെ ദിവസത്തേക്ക് അവൾ എന്നെ ഒഴിവാക്കും എന്നാണ്‌ ഞാൻ കരുതിയത്.

*ഹയ് ദേവി* സന്തോഷത്തോടെ ഞാനും മറുപടി കൊടുത്തു.

*ഫ്രീ ആകുമ്പോള്‍ എന്നെ ഒന്ന് വിളിക്കാമോ… മറ്റാരും ചേട്ടന്റെ കൂടെ ഇല്ലാത്ത സമയം..?!* അവളുടെ അടുത്ത മെസേജ് വന്നു.

*ഫ്രീ ആകുമ്പോ ഞാൻ വിളിക്കാം.* റിപ്ലൈ ചെയ്ത ഉടനെ ദേവി ഓഫ്ലൈന്‍ ആയി.

പകല്‍ സമയം വീട്ടില്‍ വച്ച് ദേവിയെ വിളിച്ച് സംസാരിക്കാൻ കഴിയില്ല. അതുകൊണ്ട്‌ അര കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന എന്റെ കശുമാവ് പറമ്പില്‍ പോകാൻ ഞാൻ തീരുമാനിച്ച് എഴുന്നേറ്റു.

പക്ഷേ അന്നേരമാണ് എന്റെ മാൾ സെക്യൂരിറ്റി യുടെ കോൾ വന്നത്. ഞാൻ മുഖം ചുളിച്ചു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ മാത്രമേ സെക്യൂരിറ്റി എന്നെ വിളിക്കുകയുള്ളു.

ഞാനും വേഗം എടുത്തു സംസാരിച്ചിട്ട് വച്ചു.

അതുകഴിഞ്ഞ്‌ എന്റെ ത്രീ ഫോര്‍ത്ത് മാറ്റി പാന്റ് എടുത്തിട്ടിട്ട് എന്റെ പേഴ്സും ബൈക്ക് ചാവിയും എടുത്തു കൊണ്ട്‌ ധൃതിയില്‍ പുറത്തേക്ക്‌ നടന്നു.

എന്നെ കണ്ടതും ഹാളില്‍ ഉണ്ടായിരുന്ന ജൂലിയും സാന്ദ്രയും അമ്മായിയും അവരുടെ അടക്കം പറച്ചില്‍ നിര്‍ത്തി.

“ഡ്രെസ്സും മാറി ഇത്ര തിടുക്കത്തിൽ ചേട്ടൻ എവിടേക്ക…?” ജൂലി എഴുനേറ്റ് വന്ന് എന്റെ കൈ എടുത്ത് അവളുടെ തോളത്തിട്ട് എന്റെ കൂടെ നടന്നു കൊണ്ട്‌ ചോദിച്ചു.

“നമ്മുടെ മാൾ സെക്യൂരിറ്റി വിളിച്ചായിരുന്നു. മെയിൻ ജെനറേറ്റർ റൂമിൽ നിന്നും എന്തൊക്കെയോ കത്തിയെരിഞ്ഞ സ്മെൽ വരുന്നുണ്ട് പോലും. ഞാൻ ചെന്ന് നോക്കട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *