അത്രയും പറഞ്ഞിട്ട് അവള്‍ അവളുടെ പ്ലേറ്റും എടുത്തുകൊണ്ട് ദേഷ്യത്തില്‍ കിച്ചനിലേക്ക് പോയി.
പകുതി ഭക്ഷണവും കളഞ്ഞിട്ട് അവള്‍ കൈയും കഴുകി തിരികെ ഹാളില്‍ എത്തിയപ്പോ അമ്മായി അവളെ വിളിച്ചു.
“ഇതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല, മമ്മി. പിന്നെ ഞാൻ പറഞ്ഞത് പോലെ അവിടെ ചെന്ന് പഠിക്കുന്ന കാര്യത്തിലും മാറ്റമില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ മുകളിലേക്ക് ഓടി പോയി.
അമ്മായിയും ജൂലിയും വിഷമത്തോടെ പരസ്പ്പരം നോക്കിയിരുന്നു. ഒടുവില്‍ അവർ രണ്ടുപേരും എന്റെ മുഖത്ത് നോട്ടം നട്ടു.
പക്ഷേ സാന്ദ്ര അവസാനം പറഞ്ഞ കാര്യമാണ് എന്നെ കുഴപ്പിച്ചത്.
“എവിടെ ചെന്ന് പഠിക്കുന്ന കാര്യമാണ് അവള്‍ പറഞ്ഞത്…?” ചോദിച്ചുകൊണ്ട് ഞാൻ അവർ രണ്ടുപേരെയും മാറിമാറി നോക്കി.
പക്ഷെ അസ്വസ്ഥതയോടെ രണ്ടുപേരും എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റുകയാണ് ചെയ്തത്.. എന്നിട്ട് അവർ കഴിക്കാൻ തുടങ്ങി.
കുറേനേരം അവരെ സംശയത്തോടെ ഞാൻ നോക്കിയിരുന്നു. പക്ഷേ അവർ എന്റെ മുഖത്ത് നോക്കിയില്ല. ഒടുവില്‍ ഞങ്ങൾ വേഗം കഴിച്ചിട്ട് എഴുന്നേറ്റു.
കൈയും വായും കഴുകിയ ശേഷം നേരെ റൂമിൽ ചെന്ന് ബെഡ്ഡിൽ കേറി കിടന്നു, സാന്ദ്ര പറഞ്ഞ കാര്യങ്ങളെ ചിന്തിച്ചു കൊണ്ട്..!!
അല്‍പ്പം കഴിഞ്ഞ് ജൂലി വന്നു. അവള്‍ വാതിൽ കുറ്റിയിട്ടിട്ട് മരുന്ന് കഴിക്കാതെയാണ് എന്റെ മുകളില്‍ കേറി കിടന്നത്.
“കഴിഞ്ഞ മാസമോ ഈ മാസമോ സാന്ദ്ര ചേട്ടനോട് എന്തെങ്കിലും കാര്യം സൂചിപ്പിച്ചായിരുന്നോ…?” മുഖവുര ഇല്ലാതെ ജൂലി നേരെ കാര്യത്തിലേക്ക് കടന്നു.
“എന്തു കാര്യത്തെ കുറിച്ച് സാന്ദ്ര സൂചിപ്പിച്ചു എന്നാ…?” ഞാൻ ചോദിച്ചു.
“അവള്‍ ഓസ്ട്രേലിയയിൽ ചെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന കാര്യം വല്ലതും ചേട്ടനോട് പറഞ്ഞോ…?”
“എന്തു..? ഓസ്ട്രേലിയിലോ..?” അന്തംവിട്ട് ഞാൻ പതിയെ ചെരിഞ്ഞ് കിടന്ന് ജൂലിയെ ബെഡ്ഡിൽ കിടത്തി. എന്നിട്ട് മെല്ലെ എഴുനേറ്റ് കട്ടിലിന്റെ തലപ്പത്ത് ചാരി ഞാൻ ഇരുന്നു.
ഉടനെ ജൂലിയും എഴുനേറ്റ് എന്റെ മടിയില്‍ ചെരിഞ്ഞ് ഇരുന്നിട്ട് എന്റെ ദേഹത്ത് ചാരി കിടന്നു.
“നി ശെരിക്കും പറഞ്ഞതാണോ…?” വിശ്വസം വരാതെ ഞാൻ ചോദിച്ചു.
“സത്യം തന്നെയാ ചേട്ടാ. കഴിഞ്ഞ മാസ തുടക്കത്തിൽ ആണ് സാന്ദ്ര ഞങ്ങളോട് സൂചിപ്പിച്ചത്.”