“ശെരി, സാം പൊയ്ക്കൊ.” ആന്റി സമ്മതിച്ചു. “ഇവിടെ കിടന്ന് ഉറങ്ങാൻ പറഞ്ഞാലും നി കേള്‍ക്കില്ല എന്നറിയാം. പോയി റസ്റ്റ് എടുക്ക്. പക്ഷേ ഇടക്കിടക്ക് ഇങ്ങോട്ട് വരണം, ട്ടോ.”
“ഞാൻ വരാം ആന്റി.” ആന്റിക്ക് ഉറപ്പ് നല്‍കീട്ട് ഞാൻ ദേവിയോടും യാത്ര പറഞ്ഞു.
“ഇടക്കൊക്കെ ചേട്ടൻ ഇവിടെ വരണം. അമ്മ എപ്പോഴും ചേട്ടനെ കുറിച്ച് എന്തേലുമൊക്കെ പറയാറുണ്ട്. അതുകൊണ്ട് അമ്മയെ മറക്കല്ലേ…!”
ഉടനെ ഞാൻ രണ്ടുപേര്‍ക്കും പുഞ്ചിരി സമ്മാനിച്ചിട്ട് അവിടന്നിറങ്ങി.
ഞാൻ വീട്ടില്‍ എത്തി ബൈക്ക് പോർച്ചിൽ വിട്ടിട്ട് ഹാളില്‍ കേറിയപ്പോ സാന്ദ്ര മാത്രം ടിവി നോക്കിയിരിക്കുന്നത് കണ്ടു. എന്റെ ഒരു ടീ ഷര്‍ട്ടും മുക്കാല്‍ പാവാടയും ആണ് ഇട്ടിരുന്നത്.
എന്നെ അവള്‍ മൈന്റ് ചെയ്തില്ല.
“സാന്ദ്ര…” അവളെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നതും അവള്‍ വേഗം എഴുനേറ്റ് മുകളിലേക്ക് പോകാൻ ഒരുങ്ങി.
ഉടനെ സങ്കടത്തോടെ ഞാൻ പിന്നോട്ട് അടികൾ വച്ചതും അവള്‍ പിന്നെയും സോഫയിൽ ഇരുന്ന് ടിവി കണ്ടു.
വിഷമത്തോടെ തലയാട്ടി കൊണ്ട് ഞാൻ നേരെ എന്റെ റൂമിലേക്ക് നടന്നു. ആദ്യം അമ്മായിയുടെ റൂമിന് മുന്നില്‍ എത്തിയതും അത് പൂട്ടി ഇരിക്കുന്നത് കണ്ടു.
പിന്നെയും നടന്ന് ചാരി ഇട്ടിരുന്ന എന്റെ റൂം തുറന്നു ഞാൻ കേറി. അപ്പോൾ ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ കളിച്ചു കൊണ്ടിരുന്ന ജൂലി സന്തോഷത്തോടെ എഴുനേറ്റ് കട്ടിലിന്‍റെ തലപ്പത്ത് ചാരി ഇരുന്നു.
എന്നെ കണ്ടതും അവള്‍ക്ക് ഉണ്ടായ സന്തോഷവും… എന്നോടുള്ള സ്നേഹവും… എന്നെ കണ്ടതും അവളുടെ മുഖത്ത് ഉണ്ടായ തിളക്കവും കണ്ട് എന്റെ മനസ്സ് ശാന്തമായി. എനിക്കും സന്തോഷം തോന്നി. ജൂലിയോടുള്ള സ്നേഹവും പെട്ടന്ന് ഉള്ളില്‍ നിറഞ്ഞു ഒഴുകി.
ഞാൻ എത്ര വലിയ ചെറ്റ ആണെങ്കിലും ഞാനും ജൂലിയും തമ്മിലുള്ള സ്നേഹം മാത്രം വിശിഷ്ടമാണ്. ഞാൻ അവളോട് ചെയ്ത ദ്രോഹം അറിഞ്ഞിട്ട് പോലും ഇത്രമാത്രം സ്നേഹിക്കാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ.
“ചേട്ടനെ നാളെ വിടുമെന്നല്ലേ അവർ പറഞ്ഞത്.. പിന്നെ എന്തുപറ്റി…?”
“നെല്‍സനും ഗോപനും ബോധം ഇല്ലാത്തത് കൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നു.” പറഞ്ഞിട്ട് കുളിക്കാന്‍ തോര്‍ത്ത് എടുത്തതും ജൂലി വേഗം ബെഡ്ഡിൽ നിന്നിറങ്ങി വന്ന് എന്റെ ഷർട്ടിന്റെ ബട്ടൺസ് എല്ലാം അഴിച്ച ശേഷം ഷർട്ടിനെ ഊരി എടുത്തു.