പക്ഷേ അതിന് അവൾ മറുപടി പറയാതെ തല താഴ്ത്തി.
“പറ ദേവി, വേറെ ഒന്നും ചെയ്യാൻ നിനക്ക് ആഗ്രഹം ഇല്ലേ…?”
ഉടനെ ദേവി മുഖം ഉയർത്തി എന്നെ നോക്കി. ശേഷം എഴുനേറ്റ് ഹാളാകെ ഒന്ന് വീക്ഷിച്ചു. അതുകഴിഞ്ഞ് അവള്‍ നടന്ന് മുറികള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോയി മറഞ്ഞു. രണ്ട് മിനിറ്റിൽ അവള്‍ തിരികെ വരുകയും ചെയ്തു.
ശേഷം എനിക്ക് എതിരായി നേരത്തെ ദേവി എടുത്തിട്ടിരുന്ന അതേ കസേരയില്‍ തന്നെ അവളും ഇരുന്നു. പക്ഷേ അവള്‍ ഒന്നും മിണ്ടാതെയാണ് എന്റെ കണ്ണില്‍ നോക്കി ഇരുന്നത്.
ഞാൻ ചോദിച്ചതിനെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹം ഇല്ലാത്ത പോലെയാണ് അവള്‍ ഇരുന്നത്.
അതുകൊണ്ട് വേറെ എന്തെങ്കിലും സംസാരിക്കാന്‍ ഞാൻ തീരുമാനിച്ചു.
“നിന്റെ അച്ഛനും അമ്മയും എവിടെയാണ് ഉള്ളത്. നിന്നെ കാണാന്‍ അവർ ഇങ്ങോട്ട് വരാറില്ലേ….? നിനക്ക് കൂടപ്പിറപ്പുകൾ ഉണ്ടോ..? അവരൊക്കെ എന്തു ചെയ്യുന്നു…?”
ഉടനെ ദേവി ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു. അവളുടെ ശരീരം പതിയെ റിലാക്സായി.
“എന്റെ അച്ഛൻ പട്ടാളത്തില്‍ ആണ്. ഇപ്പോഴും സർവ്വീസിലുണ്ട്. അമ്മ ഫാഷന്‍ ഡിസൈനര്‍ ആണ്…. നല്ല കഴിവുള്ളത് കൊണ്ട് ഒരുപാട് വർക്ക്സ് ലഭിക്കുന്നുണ്ട്… വീട്ടില്‍ മുകളിലത്തെ നിലയെ അമ്മ അതിനായി സെറ്റ് ചെയ്ത് കുറെ പെണ്‍കുട്ടികളെയും കൂടെ നിർത്തി കിട്ടുന്ന വർക്ക്സ് ഒക്കെയും ചെയ്യുന്നുണ്ട്. എനിക്ക് രണ്ട് ചേച്ചിമാരാണുള്ളത്. കല്യാണം കഴിഞ്ഞ് അവരവരുടെ ഭർത്താക്കമ്മാരുടെ കൂടെയാണ് അവരിപ്പൊ.” ദേവി അത്രയും പറഞ്ഞിട്ട് നിർത്തി.
പക്ഷേ ഞാൻ എല്ലാവരെയും കുറിച്ച് വിശദമായി ചോദിക്കാന്‍ തുടങ്ങിയതും ദേവി എന്നെ മതിപ്പോടെ നോക്കി.
ശേഷം അവൾ അത്യുല്‍സാഹപൂര്‍വ്വം സ്വന്തം കുടുംബത്തെ കുറിച്ച് വാചാലയായി. ഞാനും ഉത്സാഹത്തോടെ എല്ലാം കേട്ടിരുന്നു.
അവള്‍ എവിടെയെങ്കിലും ഒന്ന് നിര്‍ത്തുമ്പോള്‍ ദേവി പറഞ്ഞ കാര്യങ്ങളിൽ നിന്നുതന്നെ ഞാൻ എന്തെങ്കിലുമൊക്കെ ചോദിക്കും. അപ്പോൾ അവള്‍ വിശദമായി തന്നെ എല്ലാം പറയും.
ഒടുവില്‍ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് അവൾ എന്നെ കുറിച്ചും എന്റെ കുടുംബത്തെ കുറിച്ചും ചോദിക്കാൻ തുടങ്ങി. ഞാൻ ദേവാംഗന ആന്റിയോട് പറഞ്ഞത് കൂടാതെയുള്ള കാര്യങ്ങൾ പോലും അവളോട് ഡീറ്റെയിലായി പറയാൻ തുടങ്ങി… എന്റെ അവിഹിതങ്ങൾ ഒഴികെയുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ അവളോട് ഞാൻ വിവരിച്ചു.