“കാര്‍ത്തികയും നീയും പറഞ്ഞത് ശെരിയാണ്. ഞാൻ ഇനി നിങ്ങളെ ശല്യം ചെയ്യുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ട. ഞാൻ കാരണം നിങ്ങളുടെ ജീവിതവും തകരില്ല.”
ഉടനെ സുമയും കാര്‍ത്തികയും പരസ്പരം ഒന്ന് നോക്കിയ ശേഷം എന്റെ മുഖത്ത് നോട്ടം നട്ടു. കുറെ നേരത്തേക്ക് അവരാരും മിണ്ടിയില്ല.
ഒടുവില്‍ സുമ നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു, “ഇരിക്കൂ ചേട്ടാ, നമുക്ക് കഴിക്കാം.”
എനിക്ക് അപ്പോഴാണ് അല്‍പ്പം സമാധാനം കിട്ടിയത്. ഞാൻ ആശ്വാസത്തോടെ അവര്‍ക്ക് എതിര്‍ വശത്താണ് ചെന്നിരുന്നത്.
അവരുടെ നടുക്കുള്ള കസേരയില്‍ ഞാൻ ചെന്ന് ഇരിക്കാത്തത് കൊണ്ട് രണ്ടുപേരും ഒരുപോലെ മുഖം വീർപ്പിച്ചു. പക്ഷേ ഞാൻ അവിടെതന്നെ ഇരുന്നു.
അവസാനം സുമ ഹോട് ബോക്സിൽ നിന്നും ചപ്പാത്തി എടുത്ത് ഞങ്ങൾ മൂന്നുപേരുടെ പ്ലോറ്റിലായി വച്ചു. ഉടനെ കഴിഞ്ഞ ദിവസത്തെ ഇറച്ചി കറിയും ഇന്ന് ഉണ്ടാക്കിയ കുറുമയും ആവശ്യാനുസരണം കാര്‍ത്തിക ഞങ്ങൾക്ക് വിളമ്പി.
ശേഷം ഞങ്ങൾ മിണ്ടാതിരുന്നു കഴിച്ചിട്ട് എഴുന്നേറ്റു.
കഴിച്ച ശേഷം ഞങ്ങൾ മൂന്നുപേരും ചേര്‍ന്ന് നെല്‍സനും ഗോപനയും തൂകി രണ്ട് റൂമിലായി കൊണ്ടു കിടത്തി.
“എനിക്കും റെസ്റ്റ് വേണം… പിന്നെ ഉച്ചക്ക് കഴിക്കാനും എന്നെ വിളിക്കേണ്ട. നല്ല റെസ്റ്റ് എടുത്തിട്ട് ഞാനായിട്ട് പുറത്ത് വാനോളാം.” അത്രയും പറഞ്ഞിട്ട് സുമ അവളുടെ ഭർത്താവിന്റെ കൂടെ റൂം ലോക് ചെയ്തു.
“എന്നാൽ ശെരി…. ഞാൻ ഇറങ്ങുവ….”
അങ്ങനെ ഞാൻ പറഞ്ഞതും എന്നെ തടയണോ വേണ്ടയോ എന്ന് ഏതെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് പോലെ കാര്‍ത്തിക വിഷമിച്ചു നിന്നു.
അവളുടെ മനസില്‍ ഒരു യുദ്ധം നടക്കുന്നത് ഞാൻ മനസ്സിലാക്കി.. സങ്കടവും ദേഷ്യവും പിന്നേ അപ്പോഴും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതിന്‍റെ നൊമ്പരവും അവളുടെ മുഖത്ത് നിറഞ്ഞു നിന്നു.
അവസാനം സ്വബോധം നഷ്ടമായത് പോലെ അവള്‍ കണ്ണുംപൂട്ടി അനങ്ങാതെ നിന്നു.
കുറേനേരം ഞാൻ അവളെത്തന്നെ നോക്കിനിന്നു. ശേഷം ഞാൻ പുറത്തേക്ക് നടന്നു. അതൊന്നും അവള്‍ അറിയുക പോലും ചെയ്തില്ല.
എന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവും…. കാര്‍ത്തിക വെപ്രാളം പിടിച്ചു ഓടി പുറത്തേക്ക് വന്നത് ഞാൻ കണ്ടു.