“ഇനിയും എന്നെ കളിയാക്കിയാൽ ഞാൻ എഴുനേറ്റ് പോകും, പറഞ്ഞേക്കാം.” സുമ ദേഷ്യത്തില്‍ പറഞ്ഞിട്ട് എന്നെ ഒന്ന് ചീറി നോക്കി. എല്ലാം എന്റെ കുറ്റം എന്നപോലെ.
സുമയുടെ കണ്ണുകളില്‍ എന്തോ ദൃഢമായ തീരുമാനം എടുത്ത ഒരു ഭാവം ആയിരുന്നു… കുറച് മുമ്പ് എന്നെ ചോദ്യം ചെയ്തപ്പോൾ കാര്‍ത്തികയുടെ കണ്ണില്‍ ഞാൻ കണ്ട അതേ ഭാവം. അപ്പോൾ സുമയും കാര്‍ത്തികയും തമ്മില്‍ കാര്യമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഞാൻ ഊഹിച്ചു.
ആ നിമിഷം എനിക്കൊരു കാര്യം ബോധ്യമായി — എനിക്ക് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ സുമയും കൂടിയിട്ടുണ്ട്.
ഞാൻ ശ്വാസം ആഞ്ഞെടുത്തു കൊണ്ട് സുമയുടെ കണ്ണില്‍ നോക്കി പറഞ്ഞു, “ശെരിയാ, ഞാൻ മാത്രമാണ് തെറ്റുകാരൻ. ഞാൻ കാരണമാണ് നിങ്ങൾ രണ്ടുപേരും തെറ്റ് ചെയ്തത്. ഞാൻ തന്നെയാണ് നിന്നോട് ഓരോന്നും പറഞ്ഞ് പതിയെ പതിയെ എന്നിലേക്ക് അടുപ്പിച്ചത്… അതിന്റെ ഫലമായിട്ടാണ് നീയും എന്നോട് അടുത്തത്. പക്ഷേ എല്ലാം സംഭവിച്ചു പോയി, സുമ. കാര്‍ത്തിക എന്നെ കുറ്റപ്പെടുത്തി കഴിഞ്ഞു… എനിക്ക് താക്കീതും അവൾ നല്‍കിയിട്ടുണ്ട്. ഇനി നിന്റെ ഊഴമാണ്. എന്തും കേള്‍ക്കാന്‍ ഞാൻ തയാറാണ്.”
ഞാൻ പറഞ്ഞത് കേട്ട് കാര്‍ത്തികയുടെ മുഖത്ത് സങ്കടം നിറഞ്ഞു. സുമയുടെ മുഖം ഒന്ന് വിളറി.. അവള്‍ കാര്‍ത്തികയെ കുറ്റപ്പെടുത്തി ഒന്ന് നോക്കിയ ശേഷം വിഷമത്തോടെ എന്റെ നേര്‍ക്ക് തിരിഞ്ഞു.
“ചേട്ടനാണ് എന്നോട് ഓരോന്ന് സംസാരിച്ച് എന്റെ മനസ്സിനെ തെറ്റിച്ചു എന്നത് സത്യമാണ്. പക്ഷേ എന്റെ മനസ്സിനെ തെറ്റാൻ അനുവദിച്ചത് എന്റെ തെറ്റാണ്. അതുകൊണ്ട് ചേട്ടൻ മാത്രമല്ല തെറ്റ് ചെയ്തത്. ഇതുവരെ എത്തി നിൽക്കാൻ ഞാനും കാരണക്കാരിയാണ്… കഴിഞ്ഞ രാത്രി ഞാനാണ് എല്ലാം തുടങ്ങിയത്, അപ്പൊ ഞാനാണ് പൂര്‍ണ ഉത്തരവാദി. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു, ചേട്ടാ. ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ കാര്‍ത്തിക പറഞ്ഞതും ശെരിയാണ്… നമ്മുടെ ഈ ചുറ്റിക്കളി തുടര്‍ന്നാല്‍ നമ്മൾ എല്ലാവരുടെ ജീവിതവും നശിക്കും. അതുകൊണ്ട് നമുക്ക് ഇനി അങ്ങനെ ഒന്നും വേണ്ട.”
അത്രയും പറഞ്ഞിട്ട് അവൾ മേശപ്പുറത്ത് വിഷമത്തോടെ നോക്കി, അവള്‍ പറഞ്ഞതിനോട് ഞാൻ യോജിക്കില്ലെന്ന് ഭയന്നത് പോലെ.