ദിവസങ്ങൾ പിന്നെയും കടന്നുപോയി ദേവു ഭർത്താവിന്റെ വീടുമായി പൊരുത്തപ്പെട്ട് തുടങ്ങിയിരിന്നു.. എന്നും താൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുത്ത അശോകന് ദേവു പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ രുചികരമായ ഭക്ഷണങ്ങൾ ലഭിച്ചു തുടങ്ങി.. മാത്രവുമല്ല അവൾ നഴ്സിംഗ് പഠിച്ചത് കൊണ്ട് തന്നെ സാവിത്രിയെ നല്ലപോലെ പരിപാലിക്കുന്നുമുണ്ട്. എല്ലാം കൊണ്ട് അശോകന് ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് തന്നെ ദേവനന്ദയെ നല്ലതുപോലെ ബോധിച്ചു..
വേനൽക്കാലം ആയതുകൊണ്ട് തന്നെ അടുക്കളയിൽ വിയർത്ത് കുളിച്ചിട്ടായിരുന്നു ദേവനന്ദ ഭക്ഷണം പാചകം ചെയ്തിരുന്നത്.. ഒരു ദിവസം അശോകൻ അത് കാണാനിടയായി.. അയാൾ ഉടനെ തന്നെ ടൗണിൽ പോയി ഒരു എയർ കൂളർ വാങ്ങി അടുക്കളയിൽ വച്ചുകൊടുത്തു.. താൻ പറയാതെ തന്നെ തൻറെ പ്രശ്നം കണ്ട് മനസ്സിലാക്കി എയർ കൂളർ വച്ചുകൊടുത്തപ്പോൾ ദേവനന്ദയ്ക്ക് അശോകനോട് കൂടുതൽ ഇഷ്ടം തോന്നുകയും. അച്ഛൻ എന്ന നിലയിൽ അയോളോട് കൂടുതൽ അടുക്കാനും അത് കാരണമായി..
അങ്ങനെ ഒരു വേനൽ മഴയുള്ള രാത്രി. ശക്തിയായ കാറ്റിലും മഴയിലും അടുക്കള ഭാഗത്ത് ഓടിനു മുകളിൽ ഓല വീണ് ഓട് പൊട്ടി..
കാലത്ത് തന്നെ ഏണി വച്ച് ഓട് മാറ്റി ഇടാൻ കയറുകയായിരുന്ന അശോകനെ ദേവു തടഞ്ഞു..
അച്ഛാ.. മഴ കൊണ്ട് ഓടൊക്കെ കുതിർന്നിരിക്കുകയാണ്. ഇപ്പോൾ ഏണി വച്ച് കയറിയാൽ ചിലപ്പോൾ ഏണിവെച്ച ഭാഗത്തെ ഓടും പൊട്ടാൻ ഇടയുണ്ട്..
മരുമകളുടെ ആ വാക്കുകൾ അശോകൻ അക്ഷരം പ്രതി അനുസരിച്ചു..
ശരി മോളെ. കുറച്ചൊന്നു വെയിൽ ഉദിക്കട്ടെ എന്നിട്ട് മാറ്റി കൊള്ളാം..
മണിക്കൂറുകൾ കടന്നു നീങ്ങി… ഉച്ചയോട് അടുത്ത സമയം ദേവു പപ്പടം കാച്ചുകയായിരുന്നു. അശോകൻ ഏണിയുമായി പോകുന്നത് കണ്ടപ്പോൾ അവൾ പിന്നാലെ ചെന്നു..
അച്ഛാ… ഞാൻ മാറ്റി ഇട്ടോളാം..
മോളെ മോൾക്ക് ഇതോന്നും ശീലമില്ലാത്തതല്ലെ.. ഞാൻ മാറ്റിയിട്ടോളം..
എന്താ അച്ഛാ ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് പഠിക്കാനാവുക.. അച്ഛൻ ഇങ്ങോട്ട് മാറിയെ.. ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ..
ഒടുവിൽ ദേവനന്ദയുടെ നിർബന്ധപ്രകാരം അയാൾ അതിനു സമ്മതിച്ചു..
ഞാൻ ഏണിയിൽ പിടിച്ചിട്ടുണ്ട് മോള് കയറിക്കോളു..
സത്യത്തിൽ അന്ന് ആദ്യമായിട്ടാണ് ദേവനന്ദ അശോകന്റെ അത്രയും അടുത്ത് വന്ന് നിൽക്കുന്നത്. തൊട്ടടുത്തുനിന്ന് അവളുടെ സൗന്ദര്യം കണ്ടപ്പോൾ ഒരു നിമിഷം അയാൾ അവളെ തന്നെ നോക്കി നിന്നു പോയി..