ആര്യൻ ശാലിനിയുടെ തോളത്ത് നിന്നും പിടിവിട്ടുകൊണ്ട് നടക്കാൻ ഒരുങ്ങിയതും ശാലിനി അവൻ്റെ തലയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അവൻ്റെ ചുണ്ടുകളെ ചപ്പി വായിലിട്ട് നുണഞ്ഞു. പ്രതീക്ഷിക്കാതെ ആയതിനാൽ ആര്യൻ അവളുടെ ചുണ്ടുകളുടെ പ്രയോഗം ആസ്വദിച്ചുകൊണ്ട് അനങ്ങാതെ തന്നെ നിന്നു. കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ആ ചുടുചുംബനം കഴിഞ്ഞപ്പോൾ ആര്യൻ ശാലിനിയുടെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി നിന്നു.
“ഇത് നീയെന്നെ മനസ്സിലാക്കിയതിന് എൻ്റെ ഒരു സന്തോഷത്തിന്…” ശാലിനി അവൻ്റെ നോട്ടം കണ്ട് പറഞ്ഞു.
“എങ്കിൽ എൻ്റെ ഒരു സന്തോഷത്തിന് ഞാനും കൂടി ഒരെണ്ണം…!” ആര്യൻ തിരിച്ച് ചോദിച്ചു.
“അയ്യടാ…തൽക്കാലം മോൻ അത് വച്ച് സന്തോഷിച്ചാൽ മതി…പൊയ്ക്കോ ലിയ ചേച്ചി അവിടെ ഒറ്റയ്ക്കാണെന്ന കാര്യം മറക്കണ്ട…” ശാലിനി അവനെ തോളിൽ പിടിച്ച് മെല്ലെ തള്ളി വിട്ടുകൊണ്ട് പറഞ്ഞു.
ആര്യൻ മറുത്തൊന്നും പറയാതെ ചിരിച്ചുകൊണ്ട് പുറകിലേക്ക് ശാലിനിയെ നോക്കി തന്നെ നടന്ന് മുറിയുടെ വാതിൽക്കൽ എത്തി. ശേഷം ഒരു പുഞ്ചിരി കൂടി അവൾക്ക് സമ്മാനിച്ചുകൊണ്ട് അവൻ അവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് പോയി. ശാലിനിയാവട്ടെ കുളിമുറിയിലേക്കും.
വീട്ടിലെത്തിയ ആര്യൻ വാതിലിന് മുട്ടി. ആദ്യം മുട്ടിയിട്ട് ലിയ വാതിൽ തുറക്കാഞ്ഞതിനാൽ അവൻ വീണ്ടും ഒന്നുകൂടി മുട്ടി. ലിയ വന്ന് വാതിൽ തുറന്നു.
“ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയ ആളാ…എവിടെയായിരുന്നു…?” ആര്യൻ അകത്തേക്ക് കയറുന്നതിനിടെ ലിയ ചോദിച്ചു.
“അമ്മൂട്ടി വിടാൻ താമസിച്ചതാ ചേച്ചീ…അവള് ഒക്കത്ത് കയറിയാൽ പിന്നെ ഇറങ്ങില്ല…” ആര്യൻ ഒരു കള്ളം തട്ടിവിട്ടുകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.
“ഉം…” ലിയ ഒന്ന് മൂളി.
“ഇതെന്താ കൈയിൽ ചട്ടുകം ഒക്കെ ആയിട്ട്…?” ആര്യൻ ലിയയുടെ കൈയിലിരുന്ന ചട്ടുകം നോക്കി ചോദിച്ചു.
ലിയ “അയ്യോ ദോശ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കുണുങ്ങിയോടി. ആര്യനും അവളുടെ പിന്നാലെ ചെന്നു.
“ഭാഗ്യം കരിഞ്ഞില്ല…തീ കുറച്ച് വെച്ചത് നന്നായി…” ലിയ ദോശ മറിച്ചിട്ടുകൊണ്ട് ആര്യനോട് പറഞ്ഞു.
“ആഹാ അതിനിടക്ക് ഇവിടെ പാചകവും തുടങ്ങിയോ…!” ആര്യൻ അവളുടെ അരികിലേക്ക് ചെന്ന് ചോദിച്ചു.