ആര്യൻ വാതിലിൽ രണ്ട് തവണ ബെല്ലടിച്ച ശേഷം ശാലിനി വാതിൽ തുറന്നു.
“ആഹാ കറക്ട് ടൈമിംഗ് ആണെന്ന് തോന്നുന്നല്ലോ ഞാൻ…” നനഞ്ഞ മുടിയിൽ തോർത്ത് കെട്ടി ഒരു മഞ്ഞ നൈറ്റി അണിഞ്ഞ് നിൽക്കുന്ന ശാലിനിയെ കണ്ട് ആര്യൻ ചോദിച്ചു.
“അതിന് നിന്നെ ഞാൻ ഇനി അഭിനന്ദിക്കണോ…?” ശാലിനി വലിയ കാര്യമായിപ്പോയി എന്ന മട്ടിൽ പറഞ്ഞു.
“എൻ്റെ പൊന്നോ വേണ്ടാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി.
“കൊണ്ടുവന്നോ നീ…ഇല്ലെങ്കിൽ പോയി എടുത്തോണ്ട് വന്നിട്ട് അകത്തേക്ക് കയറിയാൽ മതി നീ…” ശാലിനി കുറച്ച് ശബ്ദത്തിൽ പറഞ്ഞു.
“ഒന്ന് പതിയെ പറ ചേച്ചീ…” ആര്യൻ അകത്തേക്ക് നോക്കി.
“അതിന് അവരിവിടെ ഇല്ല…” ശാലിനി പറഞ്ഞു.
“ഏഹ്…അതെവിടെ പോയി…?” ആര്യൻ ചോദിച്ചു.
“അമ്മൂൻ്റെ കൂട്ടുകാരി രണ്ട് ദിവസമായിട്ടു സ്കൂളിൽ വരുന്നില്ലത്രേ…അമ്മയേയും കൂട്ടി എന്ത് പറ്റിയതാണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് പോയതാ…” ശാലിനി ഉത്തരം നൽകി.
“അപ്പോ ഇവിടെ നമ്മള് മാത്രമേ ഉള്ളൂ അല്ലേ…?” ആര്യൻ ചെറിയൊരു വഷളൻ ചിരി ചിരിച്ചു.
“അതുകൊണ്ട്…?” ശാലിനി പുരികം ഉയർത്തി.
“അല്ലാ അതുകൊണ്ട് ശബ്ദം താഴ്ത്തി ഇല്ലെങ്കിലും കുഴപ്പമൊന്നും ഇല്ലാ എന്ന് പറയുവായിരുന്നു…” ആര്യൻ പത്തി താഴ്ത്തിയവനെ പോലെ അവളുടെ മുൻപിൽ നിന്നു.
അത് കണ്ട് ശാലിനി അറിയാതെ ചിരിച്ചു പോയി.
“കൊണ്ടുവന്നെങ്കിൽ താ നീ പെട്ടെന്ന്…” അവൾ വീണ്ടും ശബ്ദം ഉയർത്തി.
“തരാം…ഇവിടെ നിന്ന് തരാൻ പറ്റില്ല…മുറിയിലോട്ട് പോ…” ആര്യൻ പറഞ്ഞു.
“അയ്യടാ…ഇവിടെ നിന്നങ്ങു തന്നാൽ മതി മോൻ…” അവൾ അൽപ്പം നാണത്തോടെ പറഞ്ഞു.
“വഴിയിൽ കൂടി പോകുന്ന ആരെങ്കിലും കണ്ടാൽ തീർന്നു…അതുകൊണ്ട് മര്യാദക്ക് അകത്തോട്ട് പോകുന്നതല്ലേ നല്ലത്…” പറഞ്ഞിട്ട് ആര്യൻ മെല്ലെ മുറിയിലേക്ക് നടന്നു. അവൻ്റെ പിന്നാലെ തന്നെ ചെറിയൊരു നാണത്തോടെയും പേടിയോടെയും ശാലിനിയും നടന്നു.
“ഉം ഇനി താ…” മുറിയുടെ അകത്തേക്ക് കയറിയ ശാലിനി പറഞ്ഞു.