“അങ്ങനെ ആരെയെങ്കിലും ഒന്നും ഇവിടെ കിടക്കാൻ അനുവദിക്കില്ല…” ലിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“പിന്നെ…?”
“അതൊക്കെ ഉണ്ട്…”
“ഉം…എന്തായാലും തൽക്കാലം വേറാരേം കിടത്തേണ്ട കേട്ടോ…?” ആര്യൻ ചിരിയോടെ പറഞ്ഞു.
“നിന്നേ മാത്രമേ കിടത്തുന്നുള്ളൂ പോരേ…?” ലിയ തിരിച്ച് ചോദിച്ചു.
“മോനേം കൂടെ കിടത്തിക്കോ…ഇല്ലേൽ അവന് വിഷമം ആവില്ലേ…?”
ആര്യൻ്റെ മറുപടി കേട്ട് ലിയ പൊട്ടിച്ചിരിച്ചുപ്പോയി.
“പോടാ അവിടുന്ന്…” അവൾ ചിരിയുടെ ഇടയിൽ തന്നെ അവനോട് പറഞ്ഞു.
കുറച്ച് നിമിഷങ്ങൾ അവൻ അങ്ങനെ തന്നെ ഇരിക്കുകയും ലിയ അവൻ്റെ മുടിയിൽ തഴുകിയും നിന്നു.
“അതേ തൽക്കാലം ഇത്രയും മതി…ബാക്കി നാളെ…” ലിയ അവൻ്റെ തല ഉയർത്തിയ ശേഷം പറഞ്ഞു.
“ഇത്ര പെട്ടെന്ന് കഴിഞ്ഞോ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ എഴുന്നേറ്റു.
“ഇല്ലെങ്കിലേ ഇന്നും നീ ശാലിനിയുടെ പാവാടയ്ക്ക് വേണ്ടി പോകേണ്ടി വരും…” ലിയ ചിരിച്ചു. കൂടെ ശാലിനിയും.
“എങ്കിൽ വാ പോയേക്കാം…” ആര്യൻ പറഞ്ഞു.
“ടാ…താങ്ക്സ്…” ലിയയുടെ കണ്ണുകളിൽ അവിടുള്ള സ്നേഹം നിറഞ്ഞു.
“എന്തിന്…?” ആര്യൻ അത് എന്തിനുള്ള താങ്ക്സ് ആണെന്ന് മനസ്സിലാകാതെ ചോദിച്ചു.
“ഇന്നലെ എന്നെ പൊന്ന് പോലെ നോക്കിയതിന്…” അവൾ പുഞ്ചിരിച്ചു.
“അതിനുള്ള താങ്ക്സൊക്കെ ചേച്ചി മടക്കി കെട്ടി ബാഗിൽ വച്ചാൽ മതി…എനിക്കൊന്നും വേണ്ട…” ആര്യൻ കളിയായി എന്നാൽ കാര്യമായി തന്നെ അവതരിപ്പിച്ചു.
ലിയ അതിന് ഒരു ചിരി മാത്രം മറുപടി ആയി നൽകിയ ശേഷം അവനെ കെട്ടിപ്പിടിച്ചു.
“ഹാ ഇത് വേണമെങ്കിൽ പരിഗണിക്കാം…” ആര്യൻ അവളെ തിരിച്ചും കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ലിയയുടെ ചിരി വീണ്ടും ഉയർന്നു വന്നത് അവൻ്റെ കാതുകളിൽ പതിഞ്ഞു.
“എന്നാൽ പിന്നെ ഇതുംകൂടി പരിഗണിച്ചാട്ടെ…” എന്ന് പറഞ്ഞുകൊണ്ട് അവൾ അവൻ്റെ കവിളിൽ ഒരുമ്മ കൂടി കൊടുത്തു.
“ഉം അതും പരിഗണിച്ചിരിക്കുന്നു…” എന്ന് പറഞ്ഞ് അവൻ അവൻ്റെ കൈകൾ കുറച്ച് കൂടി മുറുക്കി അവളെ ചുറ്റിപ്പിടിച്ചു.