മന്ദാരക്കനവ് 9 [Aegon Targaryen]

Posted by

 

“എന്താടാ നോക്കുന്നെ…?” അവൻ്റെ നോട്ടം കണ്ടിട്ട് ജോലിക്കിടയിലും ലിയ ചോദിച്ചു.

 

“കുറച്ച് കൺമഷി കൂടി ആയാലോന്ന് രാവിലെ ഞാൻ ചോദിച്ചത്കൊണ്ടാണോ ഇതുവരെ കണ്ണെഴുതാത്ത ആള് ഇന്ന് കണ്ണെഴുതിയത്…?” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

 

“ഹോ ഇപ്പോഴെങ്കിലും ശ്രദ്ധിച്ചല്ലോ നീയത്…!” ലിയയുടെ മറുപടി.

 

“ഞാൻ നേരത്തെ തന്നെ ശ്രദ്ധിച്ചതാ…പണി എല്ലാം കഴിഞ്ഞിട്ട് ചോദിക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു…” ആര്യൻ വ്യക്തമാക്കി.

 

“ആണോ…എന്നിട്ടെങ്ങനെ ഉണ്ട്…കൊള്ളാമോ…?” ലിയ അറിയാനുള്ള ആഗ്രഹത്തോടെ ചോദിച്ചു.

 

“ഉം അത് പിന്നെ കൊള്ളാതിരിക്കുമോ…!” ആര്യൻ പുഞ്ചിരിച്ചു.

 

ലിയയുടെ മുഖത്ത് നാണം വിരിഞ്ഞു. അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ച ശേഷം ജോലിയിൽ തന്നെ മുഴുകി.

 

“ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല…എന്ത് പറ്റി ഇന്ന് കണ്ണെഴുതാൻ…?” ആര്യൻ വീണ്ടും ചോദിച്ചു.

 

“പണ്ട് സ്ഥിരം എഴുതുമായിരുന്നു പിന്നെ എപ്പോഴോ നിർത്തി…ഇന്നെന്തോ വീണ്ടും തോന്നി…ശാലിനി കൊണ്ടുവന്ന ബാഗിൽ കൺമഷി ഉണ്ടായിരുന്നതുകൊണ്ടും പിന്നെ നീ അങ്ങനെ ചോദിച്ചതുകൊണ്ടും…” ലിയ ഉത്തരം നൽകി.

 

“ഉം…ഇനി വേണേൽ വീണ്ടും സ്ഥിരം ആക്കിക്കോ…” ആര്യൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നുകൊണ്ട് പുഞ്ചിരിച്ചു.

 

“രാവിലെ ഇങ്ങനെ അല്ലായിരുന്നല്ലോ നീ പിന്നെന്തോ പറ്റി ഇപ്പോ…?” ലിയ സംശയം പ്രകടിപ്പിച്ചു.

 

“അത് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…കാര്യമാക്കേണ്ട…”

 

“ഓ തമാശ ആയിരുന്നോ…?” ലിയ അത്ഭുതം ഭാവിച്ചു.

 

“പിന്നെ ഞാൻ ഇതുവരെ ചേച്ചി കണ്ണെഴുതി കണ്ടിട്ടില്ലല്ലോ…ഇപ്പോഴല്ലേ അതിൻ്റെ ഭംഗി തിരിച്ചറിഞ്ഞത്…” ആര്യൻ ലിയയെ പുകഴ്ത്തി പറഞ്ഞു.

 

“അത്രക്ക് ഭംഗിയാണോടാ…!” ലിയ അവനെ നോക്കാതെ തെല്ലൊരു നാണത്തോടെ ചോദിച്ചു.

 

“ഉം അത്യാവശ്യം…” ആര്യൻ ചെറിയൊരു ചിരിയോടെ.

 

“ഹാ എങ്കിൽ നോക്കട്ടെ ഇനി സ്ഥിരം ആക്കാമോന്ന്…” നല്ലൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

 

“ഒരു ദിവസം എൻ്റെ കൂടെ നിന്നപ്പോഴേക്കും പഴയ ശീലങ്ങളൊക്കെ വീണ്ടും പൊടി തട്ടി എടുക്കാൻ തോന്നിയത് കണ്ടോ…?” ആര്യൻ യൂണിഫോമിൻ്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *