“ഞാനും പറഞ്ഞല്ലോ!…നീ എനിക്ക് ശല്യം ആണെന്ന് ഞാൻ എപ്പോഴാ പറഞ്ഞിട്ടുള്ളതെന്ന്…നിൻ്റെ കൂടെ ഞാനിവിടെ എന്ത് കംഫർട്ട് ആണെന്ന് നിനക്കറിയാമോ…നിൻ്റെ സ്ഥാനത്ത് ഈ അവസ്ഥയിൽ ആ പഴയ പോസ്റ്റ് മാൻ വല്ലോം ആയിരുന്നെങ്കിൽ!… ഹോ എനിക്ക് ചിന്തിക്കാൻ പോലും വയ്യാ ഞാൻ എന്ത് ചെയ്യുമെന്ന്…?” ലിയ നെഞ്ചിൽ കൈ വെച്ചു.
“വേറെന്ത് ചിന്തിക്കാൻ…ഇവിടെ നിൽക്കും അല്ലാതെ എങ്ങോട്ട് പോകാനാ…?” ആര്യൻ ചോദിച്ചു.
“അത് തന്നെയാ ചെക്കാ പറഞ്ഞത്…നീ അല്ലാതെ വേറെ ആരേലും ആണെങ്കിൽ ഞാൻ ഒരു രാത്രി തീ തിന്ന് കിടക്കേണ്ടി വന്നേനെ…” അവളൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
“ഛേ…അങ്ങനൊന്നുമില്ല ചേച്ചീ…എല്ലാവരും ആ രാജനെ പോലെ ആവില്ലല്ലോ…!” ആര്യൻ ചോദിച്ചു.
“അങ്ങനെ ആണെന്നല്ലടാ പറഞ്ഞത്…ഇപ്പൊ ഉദാഹരണത്തിന്, ഞാൻ ഡ്രസ്സ് മാറിക്കൊണ്ടിരുന്നപ്പോൾ നീ വാതില് തുറന്ന് വന്നില്ലേ…ഒരു നിമിഷം കൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ നീ വാതിലടച്ചു…എന്നോട് സോറിയും പറഞ്ഞു…നീ ആയത് കൊണ്ട് എനിക്ക് അന്നേരത്തെ ഒരു ഞെട്ടലും ചമ്മലും തോന്നിയതല്ലാതെ അതിനെപ്പറ്റി നിന്നോടൊന്ന് ചോദിക്കണമെന്ന് പോലും തോന്നിയില്ല…നിൻ്റെ സ്ഥാനത്ത് ആ വന്നത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ ഇവിടെ കിടന്നു കരഞ്ഞ് കണ്ണീർപ്പുഴ ഉണ്ടാക്കിയേനേം ഈ സമയംകൊണ്ട്…കാരണം നിന്നോട് അടുത്തത് പോലെയും ഇടപഴകുന്നതു പോലെയും എനിക്ക് മറ്റാരോടും പറ്റുമെന്ന് തോന്നുന്നില്ല…അതും ഇത്രയും പെട്ടെന്ന്…അല്ലെങ്കിൽ ശാലിനിയോടൊക്കെ ഞാൻ എന്നേ പരിചയപ്പെട്ടേനേം…?” ലിയ വിശദീകരിച്ചു.
ലിയ പറഞ്ഞത് കേട്ട് ആര്യന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കൂടാതെ അവളോട് വല്ലാത്തൊരു ഇഷ്ടവും.
“അതേ…വാതില് തുറന്നത് സത്യമായിട്ടും അബദ്ധം പറ്റിയതാണ് കേട്ടോ…പക്ഷേ ചേച്ചി വിചാരിക്കുന്നത് പോലെ ഞാനൊന്നും കണ്ടില്ല…ചേച്ചി ചമ്മണ്ട കാര്യമൊന്നുമില്ല ഞാനാ നാണംകെട്ടത്…” ആര്യൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
“അതിന് മനപ്പൂർവം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…പിന്നെ നീ ഒന്നും കണ്ടില്ലെന്ന് എനിക്കുമറിയാം…കാരണം ഞാൻ തിരിഞ്ഞ് നിൽക്കുവായിരുന്നല്ലോ…മാത്രമല്ല ഞാൻ ശബ്ദം കേട്ട് പേടിച്ച് തിരിഞ്ഞപ്പോഴേക്കും നീ കതകടക്കുകയും ചെയ്തിരുന്നു…” ലിയ അവൻ്റെ വൈഷമ്യം മാറ്റാനായി പറഞ്ഞു.
“ശേ തിരിഞ്ഞിരുന്നോ…അത് ഞാൻ അറിഞ്ഞില്ലല്ലോ…?” ആര്യൻ തമാശയായി പറഞ്ഞുകൊണ്ട് ചിരിച്ചു.