എന്നാൽ ഈ സമയം മെത്ത എല്ലാം വിരിച്ച് കിടക്കാൻ തുടങ്ങിയ ആര്യൻ എന്തെങ്കിലും വായിച്ചുകൊണ്ട് കിടക്കാൻ വേണ്ടി തൻ്റെ സ്വന്തം മുറിയിലേക്ക് പോയി ഒരു പുസ്തകം കൂടി എടുത്തുകൊണ്ട് വരാം എന്ന് മനസ്സിൽ വിചാരിച്ച് മുറിയിലേക്ക് നടന്നു.
ലിയ കട്ടിലിൽ കിടന്ന നൈറ്റി കൈയിലേക്ക് എടുത്ത ശേഷം അത് ചുരുട്ടിപ്പിടിച്ച് അടി ഭാഗം തലയിലൂടെ കയറ്റാനായി കൈകൾ ഉയർത്തി നിന്നു.
ആര്യൻ “ചേച്ചീ…” എന്ന് വിളിച്ചുകൊണ്ട് തന്നെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും ലിയ നൈറ്റി കഴുത്തിൽ അണിഞ്ഞ് കൈകൾ അതിനുള്ളിലൂടെ കയറ്റാൻ ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടനടി തന്നെ അബദ്ധം മനസ്സിലാക്കിയ ആര്യൻ വാതിലടച്ചു.
പ്രതീക്ഷിക്കാതെയുള്ള ആര്യൻ്റെ ആ കടന്നുവരവിൽ പിന്തിരിഞ്ഞ് നിൽക്കുകയായിരുന്ന ലിയ ഞെട്ടി അറിയാതെ തിരിഞ്ഞെങ്കിലും ആര്യൻ അപ്പോഴേക്കും വാതിലടച്ചിരുന്നു.
എല്ലാം ഒരു ഞൊടിയിടയിൽ സംഭവിച്ച് കഴിഞ്ഞിരുന്നു. എങ്കിലും ആ ഒരു നിമിഷം കൊണ്ട് ലിയയുടെ പുറം മേനിയുടെ സൗന്ദര്യം മുഴുവനായല്ലെങ്കിലും ചെറുതായി ആര്യൻ ആസ്വദിച്ചിരുന്നു. “എന്തൊരു വെളുപ്പാണ് ലിയ ചേച്ചിക്ക്…ഹോ…” ആര്യൻ മനസ്സിൽ പറഞ്ഞു. “ശ്ശേ…എങ്കിലും മോശമായി പോയി…” അവൻ്റെ ചിന്ത മാറാനും അധിക സമയം വേണ്ടിവന്നില്ല.
“ആര്യാ…” അകത്ത് നിന്നും ലിയ അവനെ വിളിച്ചു.
“ഹാ ചേച്ചീ…” ആര്യൻ വിളി കേട്ടു.
“അകത്തേക്ക് കയറിക്കോ…” ലിയ പറഞ്ഞു.
ആര്യൻ അത് കേട്ടതും ഒന്ന് മടിച്ചു നിന്ന ശേഷം മെല്ലെ വാതിൽ തുറന്നു.
“സോറി ചേച്ചീ ഞാൻ അറിയാതെ…” ആര്യൻ ക്ഷമ ചോദിക്കാൻ മടിച്ചില്ല.
“ഏയ് സാരമില്ലടാ…ഞാൻ വാതിൽ കുറ്റിയിടാനും മറന്നുപോയി…ഞാനും ശ്രദ്ധിക്കണമായിരുന്നു…” ലിയ അവനെ മോശമാക്കാതിരിക്കാൻ ശ്രമിച്ചു.
അവളങ്ങനെ പറഞ്ഞത് ആര്യനും ചെറിയൊരു ആശ്വാസമുണ്ടാക്കി. അവൻ മുറിക്കുള്ളിലേക്ക് കയറി.
“നീ എന്തിനായിരുന്നു വന്നത്…?” ലിയ ഉടനെ തന്നെ അവനോട് ചോദിച്ചു.
“അത് ഞാൻ വായിക്കാൻ വേണ്ടി ഒരു പുസ്തകം എടുക്കാനായി വന്നതായിരുന്നു…” അവൻ മേശയിലിരിക്കുന്ന പുസ്തകങ്ങൾ ചൂണ്ടി പറഞ്ഞു.