ലിയ വീണ്ടും ഒരു പുഞ്ചിരിയോടെ തന്നെ അവനെ തഴുകി.
“അമ്മ ചേച്ചിയോട് എന്താ പറഞ്ഞത്…?” ആര്യൻ തല മെല്ലെ ഉയർത്തിയിട്ട് മുഖത്തിൻ്റെ വലതുവശം വയറിൽ ചേർത്ത് വെച്ചിട്ട് ചോദിച്ചു.
“നിന്നോട് വിഷമിക്കരുത് എന്ന് പറയണമെന്ന്…അമ്മയ്ക്ക് അവിടെ ഒരു കുഴപ്പവും ഇല്ലെന്ന്…”
“ഉം…”
“പിന്നെ നിന്നെ ഒന്ന് നോക്കിക്കോളണമെന്നും…”
അത് കേട്ട് ആര്യൻ ഒന്ന് ചിരിച്ചു.
“എന്നിട്ട് എന്ത് പറഞ്ഞു…?” അവൻ ചോദിച്ചു.
“നോക്കിക്കോളാം എന്ന് പറഞ്ഞു…എന്താ വേണ്ടായിരുന്നോ…?” ലിയ മെല്ലെ ചിരിച്ചു.
“ഉം…നോക്കിക്കോ…”
“അതിനെന്താ നോക്കാലോ…” അവളുടെ വിരലുകൾ നിർത്താതെ അവൻ്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു.
“അപ്പൊ ഇനി ഇവിടുന്ന് പോകുന്നില്ലേ…?”
“എന്താ പോകണ്ടേ…?”
“പോകുന്നില്ലെങ്കിൽ പോകണ്ട…ചേച്ചീടെ ഇഷ്ടം…” ആര്യൻ ഒന്ന് ചിണുങ്ങി.
“അയ്യടാ…അപ്പൊ എൻ്റെ കൊച്ചനെ ആര് നോക്കും…?”
“അവനെ നോക്കാൻ അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടല്ലോ പിന്നെന്താ…?” ആര്യൻ ചോദിച്ചു.
“ഈ മുതുക്കനെ നോക്കാൻ വേണ്ടി എൻ്റെ കുഞ്ഞിനെ അവരെ ഏൽപ്പിച്ചിട്ട് ഞാൻ ഇവിടെ വന്ന് നിൽക്കണം അല്ലേ…?” ലിയ അവൻ്റെ തലയിൽ ചെറുതായി ഒന്ന് കൊട്ടിയ ശേഷം വീണ്ടും തലോടൽ തുടർന്നു.
“ഞാനും കുഞ്ഞല്ലേ…!” ആര്യൻ കൊഞ്ചി.
“ഉം…നീ കുഞ്ഞുങ്ങളെക്കാളും കഷ്ടമാ…ഇള്ളാക്കുഞ്ഞല്ലേ…” അവൾ വീണ്ടും ചിരിച്ചു. ഒപ്പം ആര്യനും.
“അതേ നാളെ രാവിലെ വരെ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ…?” ലിയ അവനോട് ചോദിച്ചു.
“ചേച്ചീടെ വയറ് നല്ല പഞ്ഞിമെത്ത പോലെ…ഇങ്ങനെ മുഖം അമർത്തി ഇരിക്കാൻ നല്ല സുഖം…” ആര്യൻ മുഖം ഉയർത്താതെ തന്നെ പറഞ്ഞു.
“സുഖം പിടിച്ചിരിക്കുവാണോ ചെക്കാ…മതി സുഖിച്ചത്…” ലിയ അവൻ്റെ തലയിൽ നിന്നും കൈ മാറ്റി പറഞ്ഞു.
“മ്മ്ച്…കുറച്ച് നേരം കൂടി…കൈ തലയിൽ തന്നെ വെച്ച് മുടി തഴുക്…” ആര്യൻ ലിയയെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ അഴിച്ച് അവളുടെ കൈയിൽ പിടിച്ച് അവൻ്റെ തലയിൽ കൊണ്ടുപോയി വെച്ചു. ശേഷം അവൻ കൈകൾ എടുത്ത് അവളെ വീണ്ടും ചുറ്റി.