ഞാൻ : വരട്ടെ ഞാൻ ഇപ്പൊ എറങ്ങും
പപ്പ : വൈകീട്ട് വന്നാ മതി അവര് വൈകീട്ടാ വരുന്നേ
ഞാൻ : ഇല്ല നാളെ വണ്ടി വരും ഞാൻ വരില്ല
പപ്പ : വൈകീട്ട് ഇവടെ കാണാതെ ഇരിക്ക് നിന്റെ നട്ടെല്ല് ഞാൻ അടിച്ച് പൊട്ടിക്കും
ഞാൻ : നീ പോടി
പപ്പ : എന്താ മിനിങ്ങാന്ന് കാണിച്ച സ്നേഹം ഒക്കെ പോയോ
ഞാൻ : നീ തന്നെ നല്ല രീദിക്ക് പറ്റില്ല പറഞ്ഞല്ലോ സോ ഞാൻ എന്തിനാ ആവശ്യം ഇല്ലാത്ത അഭിനയം കാണിക്കുന്നേ
പപ്പ : i don’t care നീ എന്താ വച്ചാ ചെയ്യ് പക്ഷെ നിനക്ക് എന്റെ അടുത്ത് നിന്നൊരു മോചനം നഹി 🤙…
ഞാൻ അവളെ പുച്ഛത്തോടെ ഒന്ന് നോക്കി
> കുളിച്ച് ഞാൻ അപ്പൊ തന്നെ പോവാൻ എറങ്ങി…
പപ്പ സിറ്റൗട്ടിൽ തൂണിൽ കെട്ടിപ്പിടിച്ച് എന്നെ നോക്കി നിന്നു… അവളുടെ മുഖത്ത് ചെറിയ കളിയാക്കൽ പോലെ ഒരു ചിരിയും ഒണ്ട്
പപ്പ : അതെ വൈകീട്ട് വരണം
അവള് ചുറ്റും നോക്കി…
പപ്പ : ഉമ്മ പൊക്കോ 😍
രാമു ഞാനും ഒണ്ട് എന്നെ കോളേജിൽ കൊണ്ടാക്കിട്ട് പോ..
അച്ഛൻ : ഡാ.. എങ്ങോട്ടാ
ഞാൻ : വർഷാപ്പിൽ
അച്ഛൻ : എങ്കി കാർ കൊണ്ട് പോ സർവീസ് ഇന്നാ
ഞാൻ : ശെരി….
>9:00
സ്റ്റൈൽ രാജ് : എന്ത് ഡാ ചന്തക്കാരാ ഒരു ആലോചന
ബസ്സിന്റെ സ്റ്റെപ്പിൽ ഇരുന്ന് നഖം കടിച്ച് ആലോചിച്ചിരുന്ന എന്നെ നോക്കി രാജേട്ടൻ ചോദിച്ചു…
ഞാൻ : ഒന്നൂല്ലാണ്ണാ ഞാൻ ചുമ്മാ
രാജേട്ടൻ : നീ തിരുപ്പതി പോണാ പൊന്നാ
ഞാൻ : അണ്ണാ അടിച്ചാണ്ണാ നിങ്ങള്
രാജേട്ടൻ : ഇല്ലാ
ഞാൻ : നിങ്ങള് പോയെണ്ണാ നാളെ വണ്ടി വെരും എനിക്ക് പണി ഒള്ളെയാ
ഞാൻ ഫോൺ എടുത്ത് ശ്വാസം ഒന്ന് വലിച്ചു വിട്ടു
വേണോ വേണ്ടേ വിളിക്കണോ വേണ്ടേ