ഹേമ : ഇന്നാ പോയി കഴിക്കാൻ നോക്ക്
എന്ന് പറഞ്ഞ് പാത്രം എന്റെ കൈയിൽ തന്നു, പാത്രം മേടിച്ച്
ഞാൻ : ചേച്ചി വരുന്നില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : അടുക്കളയിൽ പണിയുണ്ട് മോനെ
ഞാൻ : അത് കൊള്ളാം പിന്നെ ഞാൻ എന്തിനാ കാത്ത് നിന്നത്
ചിരിച്ചു കൊണ്ട്
ഹേമ : ഞാൻ പറഞ്ഞോ കാത്തു നിൽക്കാൻ
ഞാൻ : ഹമ് കൊള്ളാട്ടോ ചേച്ചി
ഹേമ : എന്ത് കൊള്ളാമെന്ന്
ഞാൻ : ആ ആവിശ്യം കാണുന്നത് വരെയുള്ളു ഈ സ്നേഹമൊക്കെ
ഹേമ : ഡാ ചെക്കാ പോയി കഴിക്കാൻ നോക്ക്, നീ ഇപ്പൊ എങ്ങും പോവുന്നില്ലല്ലോ ഞാൻ പിന്നെ വരാം
ഞാൻ : അപ്പോഴേക്കും അച്ഛനും അമ്മയും വരില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : എന്നാ നീ അങ്ങോട്ട് വാ
ഞാൻ : ഏ… കാര്യമായിട്ട് പറഞ്ഞതാണോ
ഹേമ : ആടാ… നീ വാ
ഞാൻ : അപ്പൊ ചേട്ടന്റെ അച്ഛനും അമ്മയും കാണില്ലേ
ഹേമ : നീയേ ഒരു ഒൻപതു മണിയൊക്കെ ആവുമ്പോ വന്നാൽ മതി, അവര് രണ്ടും ഇന്ന് പെൻഷൻ മേടിക്കാൻ പോവും
ഞാൻ : എന്നാ ഓക്കേ
ഹേമ : മം… എന്നാ പോയി കഴിക്ക് മോൻ
ഞാൻ : ആ…
ഹേമ പോയതും ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി ആ സമയം അച്ഛനും അമ്മയും വീട്ടിലേക്ക് വന്നു, ഞാൻഭക്ഷണം കഴിക്കുന്നത് കണ്ട്
അമ്മ : ആ ഇതെവിടെന്ന, ഹേമ കൊണ്ടുവന്നോ
ഞാൻ : ആ…
അമ്മ : അത് ഏതായാലും നന്നായി, അല്ല ഇന്ന് കോളേജിൽ പോവണ്ടേ
ഞാൻ : എഴുന്നേറ്റപ്പോ വൈകി, അല്ല എന്താ ഇത്ര നേരത്തെ വന്നത്
അമ്മ : അത് കൊള്ളാം അച്ഛന് ജോലിക്ക് പോവണ്ടേ
ഞാൻ : മം…
ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രം കഴുകി വെച്ച് ബനിയനും എടുത്തിട്ട് അടുക്കളയിൽ വന്ന് ഹേമയുടെ വീട്ടിലേക്ക് നോക്കി നിൽക്കും നേരം
അമ്മ : മോനെന്താ ഇവിടെ വന്ന് നിൽക്കുന്നത്