എന്ത് പറയണം എന്ന് അറിയാതെ നിന്ന ഹേമയോട്
ഞാൻ : അത് പോരേ ചേച്ചി…
ഹേമ : ആ… മതി മതി, ഞാൻ എന്നാ പോട്ടെ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ…
മനസ്സില്ലാ മനസ്സോടെ കൊച്ചിനേയും കൊണ്ട് വീടിന് പുറത്തിറങ്ങാൻ തുടങ്ങിയതും വാതിൽ ചാരിവെച്ച് തിരിഞ്ഞു നിന്ന്
ഹേമ : ഇല്ലെങ്കിൽ വേണ്ട നീ കഴിച്ചിട്ട് ഞാൻ പൊക്കോളാം
ഞാൻ : അപ്പൊ കൊച്ചിനെ ഉറക്കണമെന്ന് പറഞ്ഞിട്ട്
തോളിൽ നിന്നും കൊച്ചിനെ താഴെയിറക്കി
ഹേമ : ഓ അവനിനി ഇപ്പഴൊന്നും ഉറങ്ങില്ല, നീ ആ ടി വി ഓൺ ചെയ്ത് കാർട്ടൂൺ വെച്ച് കൊടുക്ക്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം…
എന്ന് മൂളിക്കൊണ്ട് ഞാൻ ടി വി ഓണാക്കി കാർട്ടൂൺ ചാനൽ വെച്ചു കൊടുക്കും നേരം
ഹേമ : അല്ല നീ എന്ത് ചെയ്യുവായിരുന്നു?
ഞാൻ : സിനിമ കാണുവായിരുന്നു ചേച്ചി
ഹേമ : ഏ…വന്നപ്പോ ടി വി ഓഫായിരുന്നല്ലോ
ഞാൻ : കമ്പ്യൂട്ടറിലാ ചേച്ചി
ഹേമ : ആ… അതിൽ സിനിമയൊക്കെ കാണാൻ പറ്റോ?
ഞാൻ : ആ…പറ്റോലോ
കൊച്ചിനെ ടി വി യുടെ മുന്നിലെ കസേരയിൽ ഇരുത്തി
ഹേമ : എവിടെ കാണട്ടെ
എന്ന് പറഞ്ഞ് ഹേമ എന്റെ മുറിയിലേക്ക് നടന്നു, അത് കണ്ട് ഹേമയുടെ പുറകേ നടന്ന്
ഞാൻ : അത് ഇംഗ്ലീഷ് സിനിമയാ ചേച്ചി
ഹേമ : അത് സാരമില്ലടാ നീ വാ
എന്ന് പറഞ്ഞ് മുറിയിലേക്ക് കയറി കമ്പ്യൂട്ടറിന്റെ അടുത്ത് ചെന്ന്
ഹേമ : ഇത് എപ്പൊ മേടിച്ചതാ അജു
ഹേമയുടെ അടുത്ത് ചെന്ന്
ഞാൻ : കൂട്ടുകാരൻ തന്നതാ ചേച്ചി, കഴിഞ്ഞ ദിവസമാ കൊണ്ടുവന്നത്
ഹേമ : മം… എന്നാ സിനിമ ഇട്
എന്ന് പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് കൊണ്ട് ഹേമ കട്ടിലിൽ കയറിയിരുന്നു, ആള് നല്ല മൂഡിലാണെന്ന് മനസ്സിലാക്കി ചെയറിൽ ഇരുന്ന് മോണിറ്റർ ഓണാക്കി പുറകിൽ കട്ടിലിൽ ഇരിക്കുന്ന ഹേമയെ തിരിഞ്ഞു നോക്കി, ചിരിച്ചു കൊണ്ട്