എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

ഒരവസരം ഒത്തു വന്ന സന്തോഷത്തിൽ എന്തൊക്കയോ ആലോചിച്ചുറപ്പിച്ച് ഹേമ വീട്ടിലേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോ മയൂന്റെ കോള് വന്നു, ആദ്യം എടുക്കണ്ടന്ന് കരുതിയെങ്കിലും വീണ്ടും വിളിച്ചപ്പോൾ കോള് എടുത്ത്

ഞാൻ : മം.. എന്താ?

മയൂഷ : വഴക്കാണോ?

ഞാൻ : ഓ….നിന്നോട് വഴക്കിടാൻ ഞാൻ നിന്റെ ആരാ?

മയൂഷ : ഹമ്… സോറി

ഞാൻ : എന്തിന്?

മയൂഷ : ഇന്നലെ അങ്ങനെ പറഞ്ഞതിന്

ഞാൻ : മം…

മയൂഷ : ഇന്നലെ പിന്നെ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാതിരുന്നത്

ഞാൻ : സൗകര്യമില്ലായിരുന്നു

മയൂഷ : ഓ… ജാഡ

ഞാൻ : ആ അതെ, അല്ല രാവിലെ ഞാൻ വിളിച്ചപ്പോ നീ എവിടായിരുന്നു?

മയൂഷ : അത് ഫോൺ വീട്ടിലായിരുന്നു

ഞാൻ : എവിടെപ്പോയിരുന്ന്?

മയൂഷ : മഞ്ജുന്റെ വീട് വരെ പോയതാടാ

ഞാൻ : മം… വേറെ എങ്ങും പോയില്ല?

ചിരിച്ചു കൊണ്ട്

മയൂഷ : നീ എന്താടാ ഒരുമാതിരി പോലീസുകാരെപ്പോലെ, ഞാൻ വേറെ എവിടെപ്പോവാൻ

ഞാൻ : ആണല്ലേ, എന്നാ നീ ഒരു കാര്യം ചെയ്യ് നിന്റെ വാട്സാപ്പ് ഒന്ന് നോക്ക്

വാട്സ്ആപ്പിൽ റാഫി അയച്ചു തന്ന ഫോട്ടോ അയച്ചു കൊടുത്ത് മയൂന്റെ മറുപടിക്കായി ഞാൻ കാത്തിരുന്നു, ഫോട്ടോ കണ്ട് എന്ത് പറയണമെന്നറിയാതെ കുറച്ചു കഴിഞ്ഞ്

മയൂഷ : ഡാ അത്….

ചിരിച്ചു കൊണ്ട്

ഞാൻ : എന്തേയ് ഒന്നും പറയാനില്ലേ

മയൂഷ : അതല്ല…

ചിരിച്ചു കൊണ്ട്

ഞാൻ : ഏതവനാ അത് കാണാനൊക്കെ അടിപൊളിയാണല്ലോ

മയൂഷ : ഇത് നീ വിചാരിക്കുന്ന പോലെയല്ല

ഞാൻ : അതിന് ഞാനൊന്നും വിചാരിച്ചില്ലല്ലോ

മയൂഷ : ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

ഞാൻ : ആ നീ പറഞ്ഞോ ഞാൻ കേൾക്കുവല്ലേ

മയൂഷ : അത് ഷോപ്പിലെ ഓണറുടെ മകനാണ്, ആ കൂടെയുള്ള പെൺക്കൊച്ച് വിളിച്ചപ്പോ ഞാൻ കൂടെ ചെന്നതാ

ഞാൻ : ആഹാ പുളിങ്കൊമ്പാണല്ലോ, പിന്നെയെന്താ ഞാൻ വിളിച്ചപ്പോ ഫോൺ എടുക്കാതിരുന്നത്?

Leave a Reply

Your email address will not be published. Required fields are marked *