നിബി അയലത്തെ അച്ചായത്തി 4
Ayalathe Achayathi Part 4 | Author : Dipin
[ Previous Part ] [ www.kambistories.com ]
വായിക്കുകയും അഭിപ്രയം അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി. നിങ്ങളുടെ അഭിപ്രായവും നിർദ്ദേശവും മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കൂട്ടുന്നതാണ്. വീണ്ടും വായിക്കുക അഭിപ്രായവും നിർദ്ദേശവും വിയോജിപ്പും എല്ലാം തുറന്നു അറിയിക്കുക . ഇഷ്ടമായാൽ ലൈക് നൽകുക നന്ദി.
കുഞ്ഞിൻറെ അനക്കം കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ അവൻ തറയിൽ മട്ടിൽ ഉണർന്നു എഴുന്നേറ്റിരുന്നു അവിടിരുന്ന എന്റെ കണ്ണാടിയുടെ ബോക്സ് കയ്യിൽ എടുത്തു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി കളിക്കുന്നു . നിബി അപ്പോളും എന്റെ നെഞ്ചിൽ തല ചേർത്ത് നല്ല മയക്കത്തിലാരുന്നു. അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി. അവളുടെ കാച്ചെണ്ണ മണക്കുന്ന മുടികൾ പ്രത്യേക അനുഭൂതി നൽകി . വീണ്ടും അവളുടെ മുടി മണത്തിട്ടു ഒരു ഉമ്മ കൂടി നൽകി. എന്നിട്ട് പതിയെ അവളെ കുലുക്കി ഉണർത്തി.
” ഇത്തിരി കൂടി കിടക്കെട്ടെടാ നല്ല ഉറക്കം ആരുന്നു ” അവൾ ഉറക്ക ചെവിടിൽ ചിണുങ്ങി കൊണ്ട് പറഞ്ഞു.
” കുഞ്ഞുണർന്നെടി അവനു പാല് കൊടുക്കണ്ടേ ” ഞാൻ പറഞ്ഞു .
അവൾ രണ്ടു മിനിട്ടു കൂടി എന്റെ നെഞ്ചിൽ കിടന്നു. പിന്നെ എൻറെ നെഞ്ചിനു മേലെ കുറച്ചു കൂടി കടന്നു കുഞ്ഞിനെ എത്തിനോക്കികൊണ്ട് അവന്റെ ചിരികളികൾ നോക്കി ചിരിച്ചുകൊണ്ട് കിടന്നു . ഞാൻ വീണ്ടും അവളുടെ തലയിൽ തടവിയിട്ട ഉമ്മ വച്ചു. അവളും തിരിച്ചു എന്റെ ചുണ്ടിൽ ഉമ്മ വച്ചു. കുറച്ചു സെക്കൻഡുകൾ നേരം അവളുടെ ചുണ്ട് ഞാൻ നുണഞ്ഞു .
” എൻറെ കൊച്ച് , എല്ലാം കണ്ടോണ്ടിരിക്കുവാണ് ” ഞങ്ങൾ ഉമ്മ വക്കുന്നത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ കണ്ടു ഒരു വിഷമ ഭാവത്തിൽ അവൾ പറഞ്ഞു .