അവൾ : മ്മ്മ്…. ഒരുപാട്….
അവൾ തല തായ്‌തി കൊണ്ട് പറഞ്ഞു
ഞാൻ : മ്മ്… എന്നാ പൊക്കോ….
അവൾ എന്തിനോ വേണ്ടി കാത്തുനിന്ന പോലെ എന്നെ നോക്കി
ഞാൻ : എന്തെ പോണില്ലേ….ഓഹ് സോറി.. ന്നാ.. ഗ്ലാസ്..
കാലിയായ ജ്യൂസ് ഗ്ലാസ് അവൾക്കു നേരെ നീട്ടി അവൾ അത് വാങ്ങി….പക്ഷെ അവൾക്ക് വേണ്ടത് കിട്ടിയില്ല… അവളുടെ കാലുകൾ പതിയെ തിരിച്ചു നടന്നു ഉള്ളിൽ ഒരായിരം തിരമാലകൾ അടിക്കുന്നുണ്ട് അവളുടെ മനസ്സിൽ ….
പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു അവളെ എന്റെ നേരെ തിരിച്ചതും എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ ചേർന്നതും ഒരു നിമിഷം അവളുടെ കയ്യിലെ ഗ്ലാസ് ഞാൻ വാങ്ങി അവിടെ വച്ചു അവളുടെ ചുമരിനോട് അടുപ്പിച്ചു നിർത്തി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവൾ എന്നെ പിടിച്ചു മാറ്റി… മുഖത്തേക് നോക്കി
ഞാൻ : എന്തെ അവളോട് ചെയ്ത പോലെ നിന്നോടും ചെയ്തു എന്ന് കരുതിയോ ഇത് കാമം കൊണ്ട് അല്ല സ്നേഹം കൊണ്ട എന്റെ പെണ്ണിനോട് ഉള്ള അടങ്ങാത്ത സ്നേഹകൊണ്ട്….
അവൾ ഞെട്ടി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അവളുടെ കരയുന്നുണ്ട് ചുണ്ട് വിറയ്ക്കുന്നുണ്ട്…
അവൾ : നീ ഇപ്പൊ… എപ്പോ എന്താ പറഞ്ഞെ
ഞാൻ : അതേടി എന്റെ പെണ്ണിനെ എനിക്ക് ഇഷ്ടമാണെന്ന്… എന്നെ ഈ ലോകത്തു ഏറ്റവും സ്നേഹിക്കുന്ന നിന്നെ എങ്ങനെ ആടി കണ്ടില്ലെന്ന് നടക്കുന്നെ… അതുകൊണ്ട് ദാ പെണ്ണെ ഇത് എന്റെ ഈ ഹൃദയം അത് ഇനിയുള്ള ജീവിതകാലം മുഴുവൻ നിനക്ക് ഉള്ളതാ എന്റെ പെണ്ണിന് മാത്രമായി ഉള്ളതാ
അവൾ : എന്നെ… എന്നെ പറ്റിക്കാൻ നോക്കുവല്ലേ… ഏഹ്ഹ്
കരയുന്നതിന്റെ ഇടയിൽ വിക്കികൊണ്ട് അവൾ ചോദിച്ചു
ഞാൻ : അല്ലേടി പെണ്ണെ ഇനി എന്റെ ചുന്ദരി കൂട്ടി എനിക്ക് ഉള്ളതാ ഞാൻ നിനക്കും പിന്നെ നേരെത്തെ ഞാൻ നിന്നെ ഒന്ന് ചുടാക്കാൻ ചെയ്തതല്ലേ പേടിച്ചു പോയോ എന്റെ പെണ്ണ്
അവളുടെ മുഖത്തെ മുടി മാറ്റി കൊണ്ട് പറഞ്ഞു എന്റെ തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പിയെടുത്തു