അലീന : വിട് എനിക്ക് പോണം എന്തിനാ വാതിൽ അടച്ചത് മാറി നിൽക്
അവൾ കൈ വലിച്ചു എന്നാ ഞാൻ വിട്ടില്ല
ഞാൻ : എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയ മതി നീ….
അലീന : നിന്റെ സോറി ഒന്നും എനിക്ക് വേണ്ട….
ഞാൻ : അല്ലേലും ഇനി സോറി പറഞ്ഞിട്ട് കാര്യം ഇല്ലാലോ… അതുകൊണ്ടു ഞാൻ പറയുന്നത് കേട്ടിട്ട് പോയ മതി….
അവൾ ഒന്നും മിണ്ടിയില്ല
ഞാൻ : ഒന്നാമത്തെ കാര്യം ഞാനും അന്നയും തമ്മിൽ ഇഷ്ടത്തിൽ ഒന്നും അല്ല ചെറുപ്പത്തിൽ എന്നോ അറിയാതെ അതിൽ ആയി പോയി പിന്നീട് ഇവിടെ വരെ എത്തും എന്ന് ഞങ്ങൾ വിചാരിച്ചില്ല ഇനി അങ്ങനെ ഉണ്ടാവാനും പോണില്ല പിന്നെ എന്നെ തല്ലാൻ മാത്രം ഒന്നും അവിടെ ഉണ്ടായിട്ടില്ല പിന്നെ നിനക്ക് എന്താ ഇത്രയും വാശി നീ എന്റെ കെട്ടിയോൾ ഒന്നും അല്ലാലോ അല്ലേ. എന്നിട്ട് ഒരു സോറി പറയാൻ വച്ചപ്പോ അവളെടെ ഒരു ജാഡ.. ഹും….
അവളുടെ മുഖം വല്ലാണ്ട് വാടി പോയിരുന്നു കണ്ണുനീർ മണി മണിയായി ഉറ്റി വീണു
ഞാൻ : എന്തേലും പറഞ്ഞാൽ അപ്പൊ തന്നെ കരഞ്ഞോളും ചേ….
പുറമെ ദേഷ്യം ആണെകിലും അകമേ ഞാൻ ചിരിക്കുക ആയിരുന്നു അവളുടെ ചുമന്നു തുടുത്ത പേടിച്ചു അരണ്ട മുഖം കണ്ട് കൊണ്ട്….
ഞാൻ : ഏതാടി നിനക്ക് ഇപ്പോൾ ഒന്നും പറയാൻ ഇല്ലേ…..ചോദിച്ചത് കെട്ടില്ലെടി….
എന്റെ ശബ്‌ദം ഉയർന്നു
അവൾ എങ്ങലടിച്ചു കരയാൻ തുടങ്ങി
അലീന : അത്… എനിക്ക്…. മ്മ്മ്.. നിന്നോ..
ഞാൻ : ഷ്ഷു ……മിണ്ടരുത്…. 🤫
അവൾ ഒച്ച അടക്കി
ഞാൻ : അപ്പൊ എങ്ങെനെയാ എന്നോട് ക്ഷേമിച്ചോ ഇല്ലയോ …എന്താടി ഒന്നും മിണ്ടാതെ…..
അലീന : മ്മ്മ്….
ഞാൻ : തെളിച്ചു പറയെടി…..
അലീന : ഞാൻ… ഞാൻ…നിന്നോട് ക്ഷെമിച്ചു…. 😔
ഞാൻ : മ്മ്…. നല്ല കൂട്ടി 😏
അവൾ തിരിഞ്ഞു നടക്കാൻ പോയി…..
ഞാൻ : ഡി… എങ്ങോട്ടാ ഞാൻ പോകാൻ പറഞ്ഞോ നിന്നോട്.. ഇവിടെ വാടി