അന്ന അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു…
അലീന : നീ ഈ ജ്യൂസ് ഒന്ന് കൊണ്ട് കൊടുക്ക് എനിക്ക് കുറച്ചു എഴുതാൻ ഉണ്ട്…
അന്ന : അയ്യടാ നീ തന്നെ കൊടുത്താൽ മതി എഴുത്തു ഒക്കെ പിന്നെ…
അലീന : ഡി അത് പിന്നെ നീ കൊടുക്ക് പ്ലീസ്… ☺️
അന്ന : എന്താ മോളെ നിന്റെ പ്രശ്നം 🧐
അലീന : എനിക്ക് അവന്റെ അടുത്ത് ഒറ്റക്ക് നിൽകുമ്പോൾ ന്തോ പോലെ 😌
അന്ന : അവളുടെ ഒരു നാണം ഡി പെണ്ണെ ഈ നാണം ഒക്കെ മാറ്റിവെച്ചു വേഗം ചെല്ലാൻ നോക്ക് ഇല്ലേ ദേ ചെക്കനെ വേറെ വല്ല പെൺപിള്ളേരും അടിച്ചോണ്ട് പോവും നോക്കിക്കോ…
അലീന : എന്നാ പോവാ ല്ലേ…
അന്ന : പിന്നല്ല ചെല്ലങ്ങോട്ട്… 😎
അലീന : മ്മ്..
അന്ന : പിന്നെ പറഞ്ഞപോലെ കൊറച്ചു മസിൽ പിടിച്ചു നിന്നാലേ കാര്യം നടക്കു… ഇനി നിങ്ങളായി നിങ്ങടെ പാടായി കേട്ടല്ലോ…
അലീന : ഇനി അവനു ഇഷ്ടമല്ലങ്കിലോ?? 🫤
അന്ന : ഓഹ് നീ ഇപോയെ നാഗറ്റീവ് അടിക്കല്ലേ പെണ്ണെ അതൊക്കെ പിന്നെ ഉള്ള കാര്യം അല്ലേ അത് അപ്പൊ നോകാം… അല്ല പിന്നെ 😐
അവൾ ജ്യൂസ് എടുത്ത് കൊണ്ട് അവന്റെ അടുത്തേക് ചെന്നു എന്നാൽ അവൻ റൂമിൽ ഇല്ലായിരുന്നു ലിസി ആന്റിയോട് ചോദിച്ചപ്പോ അവൻ മുകളിൽ ബാൽക്കണിയിൽ ഉണ്ട് എന്ന് പറഞ്ഞു അവൾ ജ്യൂസും ആയി അങ്ങോട്ട് ചെന്നു
*********************
ഓരോന്ന് ആലോചിച്ചു ബാൽക്കണിയിലെ ഇരിപ്പിടത്തിൽ കിടക്കുകയായിരുന്നു ഞാൻ അപ്പോഴാണ് അലീന ഒരു ഗ്ലാസും ആയി വന്നത്..
അലീന : ന്നാ….. ജ്യൂസ്…
അവൾ എനിക്ക് നേരെ നീട്ടി…
ഞാൻ ജ്യൂസ് അവളുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് സൈഡിൽ വച്ചു. തിരിഞ്ഞു നടക്കാൻ പോയ അവളുടെ കയ്യിൽ പെട്ടന്ന് ആയിരുന്നു എന്റെ കൈ വന്നു വീണത് അതോടൊപ്പം അവിടേക്കു ഉള്ള ഡോറും അടച്ചു ലോക് ആക്കി….